വിവാഹ മോചനം എന്നാണെന്ന് കാത്തിരിക്കുകയാണെന്ന് നടി ശ്വേത മേനോന്‍

swetha-2

ശ്വേത മേനോന്‍ വിവാഹ വേളയില്‍ – ഫയല്‍ ചിത്രം

ഒടുവില്‍ മലയാളികളുടെ പ്രിയതാരം ശ്വേത മേനോന്‍ വിവാഹമോചന വാര്‍ത്തയെ കുറിച്ച് തുറന്നു പറഞ്ഞു. തന്റെ വിവാഹമോചനം എന്നാണെന്ന വാര്‍ത്ത കേള്‍ക്കാന്‍ താനും കാത്തിരിക്കുകയാണെന്നാണ് ശ്വേത പ്രതികരിച്ചത്. കുറേ നാളായി ശ്വേത മേനോന്‍ വിവാഹമോചിതയാകുന്നു എന്ന വാര്‍ത്ത പരക്കുന്നു.

യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം വാര്‍ത്തകള്‍ക്കെതിരെയാണ് ശ്വേത ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ ഭര്‍ത്താവ് ശ്രീവല്‍സന്‍ മേനോന്‍ ചിരിക്കാറാണ് പതിവെന്ന് ശ്വേത മേനോന്‍ പറയുന്നു. ‘അവസാനമായി ഞാന്‍ ‘വിവാഹമോചിതയായത്’ കഴിഞ്ഞ ജൂണിലാണ്. ഗള്‍ഫ് ഷോയ്ക്ക് പോയപ്പോഴാണ് വാര്‍ത്ത കണ്ടത്. ഉടന്‍ തന്നെ ഈ തമാശ ഭര്‍ത്താവിനെ ഫോണിലൂടെ അറിയിച്ചു. വാര്‍ത്തയെ കുറിച്ചോര്‍ത്ത് ഒരുപാട് നേരം ഞാന്‍ ചിരിച്ചു.’- ശ്വേത പറയുന്നു.

തന്റെ അടുത്ത വിവാഹമോചനം എന്നാണെന്ന് കാത്തിരിക്കുകയാണ് തങ്ങളുടെ ഇപ്പോഴത്തെ തമാശയെന്നും ശ്വേത പറഞ്ഞു. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തിലേതടക്കം നിരവധി ജനപ്രിയ കഥാപാത്രങ്ങളെ ശ്വേത മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.

DONT MISS
Top