‘ചായ്‌വാല’ സുന്ദരനു പിന്നാലെ ‘തര്‍ക്കരിവാലി’ സുന്ദരിയും; നേപ്പാളി പെണ്‍കുട്ടിയുടെ ചിത്രം വൈറലാവുന്നു

sundari

കാഠ്മണ്ഡു: നീലക്കണ്ണുള്ള പാകിസ്താന്‍ സുന്ദരനായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നവമാധ്യമങ്ങളിലെ താരം. വഴിയോരക്കച്ചവടക്കാരനായ അര്‍ഷാദ് ഖാനെ സോഷ്യല്‍ മീഡിയ നെഞ്ചേറ്റിക്കഴിഞ്ഞ് ആഴ്ചകള്‍ പിന്നിടും മുമ്പ് ഇതാ മറ്റൊരാള്‍ കൂടി. നേപ്പാളിലെ ഒരു പെണ്‍കുട്ടിയുടെ ചിത്രമാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

രൂപ്ചന്ദ്ര മഹാജന്‍ ആണ് പെണ്‍കുട്ടിയുടെ ചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. ഗൂര്‍ഖയ്ക്കും ചിറ്റ്വാനും ഇടയിലുള്ള തൂക്കുപാലത്തില്‍ നിന്നുമാണ് പെണ്‍കുട്ടിയുടെ ചിത്രം ഇദ്ധേഹത്തിന്റെ ക്യാമറ ഒപ്പിയെടുത്തത്. പച്ചക്കറി കുട്ട ചുമന്ന് വരുന്നതിന്റെയും, വഴിയോരത്ത് പച്ചക്കറി വില്‍ക്കുന്നതിന്റെയും ചിത്രങ്ങളാണ് ഇദ്ധേഹം പകര്‍ത്തിയത്.

തൊഴിലിന്റെ മഹത്വം തിരിച്ചറിയാന്‍ ഈ സുന്ദരിയുടെ ചിത്രം സഹായിച്ചു എന്ന് ചിത്രം കണ്ട ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു. പെണ്‍കുട്ടിയുടെ സൗന്ദര്യം മാത്രമല്ല, അവളുടെ കഠിനാധ്വാനവും ഈ ചിത്രം വ്യക്തമാക്കുന്നു എന്നാണ് മറ്റൊരാള്‍ ട്വിറ്ററില്‍ എഴുതിയത്. പെണ്‍കുട്ടിയെ വിവാഹം ചെയ്യാനുള്ള ആഗ്രഹവും ചിലര്‍ ട്വിറ്ററില്‍ പങ്കുവെച്ചു.

ചായക്കച്ചവടക്കാരനായ അര്‍ഷാദ് ഖാന്റെ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. മോഡലിംഗ് രംഗത്ത് നിന്നും ക്ഷണം ലഭിച്ച അര്‍ഷാദിന് പരസ്യചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരവും ലഭിച്ചു.

DONT MISS
Top