കത്തോലിക്കാസഭയില്‍ സ്ത്രീകള്‍ ഇനിയെങ്കിലും പുരോഹിത പദവിയിലെത്തുമോ? പരിഷ്‌കരണവാദിയായ പോപ്പിന് വ്യക്തതയുള്ള ഉത്തരമുണ്ട്

pop-fransis

സ്വീഡനില്‍ നിന്നും റോമിലേക്കുള്ള യാത്രാമധ്യേയാണ് പോപ് ഫ്രാന്‍സിസിനോട് ആ ചോദ്യം ഉയര്‍ന്നത്. വരും കാലത്തെങ്കിലും സ്ത്രീകള്‍ കത്തോലിക്കാ സഭയില്‍ പുരോഹിതരാകുന്ന ദിവസം വരുമോ? സ്വീഡനിലെ ലൂഥറിന്‍ ചര്‍ച്ചില്‍ അങ്ങയെ സ്വീകരിച്ചത് ഒരു സ്ത്രീയാണല്ലോ എന്നതുകൂടി ചൂണ്ടിക്കാട്ടിയാണ് വനിതാ റിപ്പോര്‍ട്ടര്‍ ചോദ്യം ഉന്നയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സംശയത്തിന് ഇടമില്ലാത്ത വിധം പോപ് ജോപോള്‍ സെക്കന്‍ഡ് ഉത്തരം നിലപാട് വിശദീകരിച്ചിട്ടുണ്ട് എന്ന് പോപ് പറഞ്ഞു. സ്ത്രീകള്‍ക്ക് പുരോഹിതപദവിയിലേക്ക് വരാന്‍ കഴിയില്ല എന്നതായിരുന്നു 1994ല്‍ ജോപോള്‍ സെക്കന്‍ഡ് നടത്തിയ പ്രസ്താവന.

അതിപ്പോഴും അങ്ങനെ തന്നെ നില്‍ക്കുന്നു എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. വനിതാ റിപ്പോര്‍ട്ടര്‍ വീണ്ടും ചോദിച്ചു, അതൊരിക്കലും മാറില്ലെന്നാണോ, ഒരിക്കലും.. ഒരിക്കലും. ജോപോള്‍ സെക്കന്‍ഡിന്റെ പ്രസ്താവനയില്‍ ആ വിഷയത്തില്‍ കൃത്യതയുള്ള മാര്‍ഗനിര്‍ദേശം ഉണ്ടെന്നായിരുന്നു പാപ്പയുടെ മറുപടി. കത്തോലിക്കാ സഭയിലെ ശിശ്രൂഷക പദവികളില്‍ സ്ത്രീകളുടെ സാധ്യതകളെ കുറിച്ച് പഠിക്കാന്‍ പോപ് ഫ്രാന്‍സിസ് കഴിഞ്ഞ ഓഗസ്റ്റില്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു.

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും സര്‍വ്വമേഖലകളിലും തുല്യപദവി വേണമെന്ന നിലപാടുകാരനാണ് അദ്ദേഹം. അതുകൊണ്ട് തന്നെ സ്ത്രീപുരോഹിതര്‍ വേണമെന്ന ആവശ്യക്കാര്‍ പ്രതീക്ഷയിലുമായിരുന്നു. പക്ഷെ ഇക്കാര്യത്തില്‍ ജോപോള്‍ സെക്കന്‍ഡ് അടച്ചിട്ട് വാതിലുകള്‍ തുറക്കേണ്ടതില്ലെന്ന നിലപാടിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയും.

DONT MISS
Top