ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ദീപികയ്‌ക്കൊപ്പം സൂപ്പര്‍ താരം നെയ്മറും

xxx

മുംബൈ: ബോളിവുഡിന്റെ താര റാണി ദീപിക പദുകോണ്‍ ഹോളിവുഡ് അരങ്ങേറ്റം കുറിക്കുന്ന ട്രിപ്പിള്‍ എക്‌സ് വാര്‍ത്തകളില്‍ നിറയുകയാണ്. ദീപികയുടെ അരങ്ങേറ്റത്തിന്റെ പേരിലായിരുന്നു വിന്‍ ഡീസല്‍ സാന്‍ഡര്‍ കേജായി തിരികെ എത്തുന്ന ചിത്രം ആദ്യം വാര്‍ത്തയില്‍ നിറഞ്ഞത്. ചിത്രത്തിലെ ദീപികയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വീഡിയോയും ടീസറുമെല്ലാം വന്‍ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. പക്ഷെ ഇത്തവണ ട്രെയിലര്‍ ശ്രദ്ധേയമാകുന്നത് ദീപികയുടേയോ വിന്‍ഡീസലിന്റേയോ സാന്നിധ്യം കൊണ്ടല്ല, മറ്റൊരാളുടെ പേരിലാണ്.

ബ്രസിലിന്റെ സൂപ്പര്‍ താരം നെയ്മറാണ് ട്രെയിലറില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒളിപ്പിച്ച് വച്ചിരുന്ന അത്ഭുതം. ട്രിപ്പിള്‍ എക്‌സില്‍ ദീപികയ്ക്കും വിന്‍ഡീസലിനുമൊപ്പം അതിഥി വേഷത്തില്‍ നെയ്മറുമുണ്ട്. ചിത്രത്തിലെ നായകനായ വിന്‍ഡീസലാണ് ട്രെയിലര്‍ ഫെയ്ബുക്കിലൂടെ പുറത്ത് വിട്ടത്. ഇതാദ്യമായാണ് നെയ്മര്‍ ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്.

DONT MISS
Top