കബാലിയില്‍ രജനിക്ക് പകരം അപ്പുക്കുട്ടനും സര്‍ദാര്‍ കേണല്‍ കുറുപ്പും ആയിരുന്നെങ്കിലോ? സൂപ്പര്‍ എഡിറ്റിങ്ങുമായി ട്രോള്‍ വീഡിയോകള്‍

untitled-4
കൊച്ചി: രജനികാന്തിന്റെ ഹിറ്റ് ചിത്രം കബാലിയില്‍ ഇന്‍ ഹര്‍ നഗറിലെ ജഗദീഷ് കഥാപാത്രം അപ്പുക്കുട്ടനും മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയിലെ ജഗതിയുടെ സര്‍ദാര്‍ കേണല്‍ കൃഷ്ണ കുറുപ്പും നായകന്‍മാരായിരിന്നെങ്കില്‍ എങ്ങനെ ഉണ്ടായേനെ എന്ന് നിങ്ങള്‍ ചിന്തിച്ചിടുണ്ടോ? എങ്കില്‍ അത്തരത്തിലുള്ള വീഡിയോയുമായി രംഗത്തിറങ്ങിയിരിക്കുകയാണ ട്രോളന്‍മാരിപ്പോള്‍.

കബാലി അപ്പുകുട്ടന്‍, സര്‍ദാര്‍ കേണല്‍ കുറുപ്പ് വേര്‍ഷനുകളാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. കബാലി ടീസറും ഇന്‍ ഹരിനഗര്‍ സിനിമയിലെ ജഗദീഷിന്റെ അപ്പുകുട്ടന്‍ എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങളും ചേര്‍ത്തു വെച്ചാണ് കബാലി അപ്പുക്കുട്ടന്‍ വേര്‍ഷന്‍ എന്ന ട്രോള്‍ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. അതേ രീതിയില്‍ തന്നെയാണ് സര്‍ദാര്‍ കൃഷ്ണ കുറുപ്പ് ഇന്‍ കബാലി എന്ന വീഡിയോയും തെയ്യാറാക്കിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ ട്രോള്‍ ഗ്രൂപ്പില്‍ പങ്ക് വെച്ച വീഡിയോകള്‍ക്ക് ഇതിനോടകം മികച്ച അഭിപ്രായം നേടാന്‍ കഴിഞ്ഞിടുണ്ട്. സിദ്ദു സിദ്ധാര്‍ഥ് എന്ന വ്യക്തിയാണ് അപ്പുക്കുടന്‍ വേര്‍ഷന് പിന്നില്‍. സര്‍ാദര്‍ കൃഷ്ണ കുറുപ്പ് ഇന്‍ കബാലി ഒരുക്കിയിരിക്കുന്നത് സുബിന്‍ എല്‍ദോസാണ്‌.

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു കബാലി. തിയേറ്ററുകളില്‍ വന്‍തരംഗം തീര്‍ത്ത ചിത്രത്തിലെ രജനീകാന്തിന്റെ സ്റ്റൈലും ഡയലോഗ് പ്രസന്റേഷനും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം കഴിഞ്ഞ ദിവസം ആദ്യമായി മിനീസ്‌ക്രീനിലും എത്തി.

സാധാരണ അന്യഭാഷാ ചിത്രങ്ങള്‍ മലയാളം മൊഴിമാറ്റത്തിലൂടെ എത്തുമ്പോള്‍ സംഭാഷണങ്ങളില്‍ വരുന്ന മാറ്റങ്ങളും പ്രയോഗങ്ങളും ചിരി ഉണര്‍ത്താറുണ്ട്. അതിന് കബാലിയിലും മാറ്റം ഉണ്ടായില്ല. മൊഴിമാറിയെത്തിയ ചിത്രം പ്രേക്ഷകര്‍ക്ക് ചിരിക്കാനുള്ള വകയാണ് നല്‍കിയത്.

DONT MISS
Top