മലയാള അക്ഷരങ്ങള്‍ മറന്നോ? ഒന്ന് എഴുതി നോക്കൂ; ഓര്‍മ്മപ്പെടുത്തലുമായി ‘കചടതപ’

kachatapa

കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ക്ക് രമേഷ് പിഷാരടിയുടെയും സംഘത്തിന്റെയും വക ഉഗ്രനൊരു സമ്മാനം. ‘കചടതപ’ എന്ന ഹ്രസ്വചിത്രവുമായാണ് ഇത്തവണ പിഷാരടിയുടെ വരവ്. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, കാവ്യ മാധവന്‍, ബാലതാരം അക്ഷര എന്നിവര്‍ കഥാപാത്രങ്ങളായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹരി പി നായരാണ്.

മലയാള അക്ഷരങ്ങള്‍ മറന്നിട്ടില്ലല്ലോ? എഴുതി നോക്കൂ എന്നു പറഞ്ഞു കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. രണ്ടു മിനുറ്റ് ദൈര്‍ഘ്യമുള്ള ചിത്രം വലിയൊരു ആശയമാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്.

ശ്രീജിത്ത് വിജയന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് റെനില്‍ ഗൗതം ആണ്. ചിത്രത്തിന് സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.

DONT MISS
Top