കിരീട നേട്ടവുമായെത്തിയ ശ്രീജേഷിനോട് എയര്‍ ഏഷ്യ കാട്ടിയതിങ്ങനെ

sreejesh

ശ്രീജേഷ്(ഫയല്‍)

ദില്ലി: മലേഷ്യന്‍ വിമാന സര്‍വ്വീസായ എയര്‍ ഏഷ്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനും മലയാളിയുമായ പിആര്‍ ശ്രീജേഷ്. തന്റെ ലഗേജിന് അധികം പിഴ ചുമത്തിയതാണ് ശ്രീജേഷിനെ ചൊടിപ്പിച്ചത്. പാകിസ്താനെ തോല്‍പിച്ച് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ ശേഷം നാട്ടിലേക്ക് മടങ്ങവെയാണ് ശ്രീജേഷിന് പിഴ ചുമത്തിയത്.

15 കിലോ ഗ്രാമില്‍ താഴെയുള്ള ബാഗിന് അധിക ചാര്‍ജോ? ഞാന്‍ മെയ്ക്ക് അപ് കിറ്റും കൊണ്ട് നടക്കുകയാണെന്നാണോ അവര്‍ വിചാരിച്ചിരിക്കുന്നത്? തമാശ തന്നെ, ശ്രീജേഷ് ട്വിറ്ററില്‍ കുറിച്ചു.

മലേഷ്യയില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ചിരവൈരികളായ പാകിസ്താനെ തകര്‍ത്താണ് ഇന്ത്യ കിരീടമണിഞ്ഞത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ വിജയം. രൂപീന്ദര്‍പാല്‍ സിംഗ്, അഫാന്‍ യൂസഫ്, നിക്കന്‍ തിമയ്യ എന്നിവരാണ് ഇന്ത്യക്കായി ഗോളുകള്‍ നേടിയത്. ഫൈനലില്‍ ശ്രീജേഷ് കളിച്ചിരുന്നില്ല. പകരം ആകാശ് ചിത്‌കെയാണ് ഇന്ത്യന്‍ ഗോള്‍വല കാത്തത്.

DONT MISS
Top