സാംസങ്ങിന്റെ പൊട്ടല്‍ ആപ്പിളിന്റെ നേട്ടം; നോട്ടിനോട് നോ പറഞ്ഞ് ഉപയോക്താക്കള്‍

ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

സാംസങ്ങ് ഗ്യാലക്‌സി നോട്ട് 7 ന്റെ പൊട്ടിത്തെറി ഏറെ ചര്‍ച്ചയായ സംഭവമാണ്. ഇപ്പോള്‍ അത് വീണ്ടും വാര്‍ത്തയാകുന്നു. പൊട്ടിത്തെറി സാസംങ്ങിന് തിരിച്ചടി ആയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ആന്‍ഡ്രോയിഡ് പ്രീമിയം ഡിവൈസില്‍ നിന്ന് ആപ്പിളിന്റെ ഐഫോണിലേക്ക് ഉപഭോക്താക്കള്‍ നീങ്ങുകയാണെന്ന് ഐഡിഎസ് റിപ്പോര്‍ട്ട് പറയുന്നു. ഐഫോണ്‍ 7 ലേക്കാണ് സാംസങ്ങ് പ്രീമിയം ഉപഭോക്താക്കള്‍ കളമാറ്റിച്ചവിട്ടുന്നതെന്നാണ് കണ്ടെത്തല്‍.

അമേരിക്കയിലെ 1082 മൊബൈല്‍ ഉപയോക്താക്കളില്‍ നടത്തിയ സര്‍വ്വെയിലാണ് ഈ കണ്ടെത്തല്‍. ഇതില്‍ 507 പേര്‍ സാംസങ്ങ് ഉപയോക്താക്കളാണ്. 347 പേര്‍ മുന്‍പ് സാംസങ്ങ് ഉപയോഗിച്ചിരുന്നവരായിരുന്നു. 228 പേര്‍ ഇതുവരെ സാംസങ്ങ് ഫോണ്‍ ഉപയോഗിച്ചിട്ടില്ല. സാംസങ്ങ് നോട്ട് 7 ഉപയോക്താക്കളില്‍ പകുതിയും ആപ്പിള്‍ ഐഫോണിലേക്ക് മാറിയെന്നാണ് സര്‍വ്വെയില്‍ തെളിഞ്ഞത്.

ആപ്പിള്‍ പുറത്തുവിടുന്ന കണക്കുകളും ഇതിനോട് ചേര്‍ത്ത് വായിക്കണം. പുതിയ ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് ഉണ്ടാകുന്നതെന്ന് ആപ്പിള്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

DONT MISS
Top