ധോണിയെ വെല്ലുന്ന സ്റ്റംപിങ്ങുമായി രഞ്ജിയില്‍ നിന്നൊരു താരം, വീഡിയോ

ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

ദില്ലി: ഇന്ന് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉണ്ടാകൂ. അത് എംഎസ് ധോണി എന്നാകും. നിയന്ത്രിത ഓവര്‍ മത്സരങ്ങളില്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടാലും വിക്കറ്റ് കീപ്പിംഗിലെ അത്ഭുതങ്ങള്‍ കൊണ്ട് ധോണി ആരാധകരെ തൃപ്തിപ്പെടുത്താറുണ്ട്.

ധോണിയുടെ ഇത്തരം നിരവധി ഇന്ദ്രജാലങ്ങള്‍ക്ക് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അടുത്തിടെ അവസാനിച്ച ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലും വിക്കറ്റിന് പിന്നിലെ ധോണിയുടെ മികവ് ആരാധകര്‍ കണ്ടു. നാലാം ഏകദിനത്തില്‍ റോസ് ടെയ്‌ലറെ പുറംതിരിഞ്ഞ് നിന്ന് റണ്ണൗട്ടാക്കിയ എംഎസ്ഡിയുടെ കൈവേഗതയും കൃത്യതയും ഇന്നും ചര്‍ച്ചാവിഷയമാണ്. എന്നാല്‍ ഇപ്പോള്‍ ധോണിയേയും ഞെട്ടിക്കുന്ന ഒരു പ്രകടനം വന്നിരിക്കുകയാണ്.

രഞ്ജി ട്രോഫി ക്രിക്കറ്റിലാണ് സംഭവം. പഞ്ചാബുമായുള്ള മത്സരത്തില്‍ ആന്ധ്രാ പ്രദേശിന്റെ ശ്രീകര്‍ ഭരതാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുന്ന സ്റ്റംപിങ്ങ് നടത്തിയിരിക്കുന്നത്. പഞ്ചാബിന്റെ ജിവന്‍ജ്യോത് സിംഗ് മുന്നോട്ട് കയറി കളിച്ച പന്ത് വൈഡായി പിറകിലേക്ക് പോയി. വലത്തോട്ട് ചാടി പന്ത് കൈയ്യിലാക്കിയ ഭരത് പുറംതിരിഞ്ഞ് നിന്ന് വിക്കറ്റിലേക്ക് എറിയുകയായിരുന്നു. ജിവന്‍ ക്രീസില്‍ തിരിച്ചെത്തുന്നതിന് മുന്‍പ് ഞൊടിയിടയ്ക്കുള്ളില്‍ സംഭവം തീര്‍ന്നു.

DONT MISS
Top