‘എന്നും ഞാന്‍ കമല്‍ഹാസന്റെ ആരാധികയായിരുന്നു’; വേര്‍പിരിയുന്നതായി തുറന്ന് പറഞ്ഞ് ഗൗതമി

kamal-hassan

ചെന്നൈ: നടന്‍ കമല്‍ഹാസനും മുന്‍ ചലച്ചിത്ര താരം ഗൗതമിയും വേര്‍പിരിയുന്നു. 13 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനൊടുവില്‍ വേര്‍പിരിയുന്നതായി ഗൗതമി തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. ജീവിതവും തീരുമാനവും എന്ന തലക്കെട്ടോടെ തന്റെ ബ്ലോഗിലെഴുതിയ കുറിപ്പിലാണ് ഇനി തങ്ങള്‍ ഒന്നിച്ചുണ്ടാകില്ലെന്ന് ഗൗതമി തുറന്നു പറഞ്ഞത്.

ജീവിതത്തിലെ ഏറ്റവും മനപ്രയാസം ഉണ്ടാക്കുന്ന തീരുമാനമാണ് താന്‍ എടുക്കുന്നത്. ഒരു ബന്ധത്തിനിടെ വേര്‍പിരിയുക എന്നത് എളുപ്പമായ കാര്യമല്ല. ഒന്നുകില്‍ കണ്ട സ്വപ്‌നങ്ങളെ ജീവിതത്തിന് വേണ്ടി വിട്ടുവീഴ്ച്ച ചെയ്യുക അല്ലെങ്കില്‍ ഏകാന്തതയിലേക്ക് നീങ്ങുക. ഹൃദയഭേദകമായ ഈ തീരുമാനം എടുക്കാന്‍ തനിക്ക് നീണ്ടകാലം വേണ്ടിവന്നുവെന്നും ഗൗതമി കുറിക്കുന്നു.

ആരേയും കുറ്റപ്പെടുത്താനോ സിമ്പതി പിടിച്ചുപറ്റാനോ അല്ല ഈ കുറിപ്പ്. മാറ്റം എല്ലാവര്‍ക്കും അനിവാര്യമാണ്. നമ്മള്‍ ആഗ്രഹിക്കുന്നതോ പ്രതീക്ഷിക്കുന്നതോ ആയ മാറ്റങ്ങളല്ല ഉണ്ടാവാറുള്ളത്. എന്നാല്‍ ഈ മാറ്റം തനിക്ക് അനിവാര്യമാണ്. ഏതൊരു പെണ്ണിന്റേയും ജീവിതത്തിലെ ബുദ്ധിമുട്ടേറിയ തീരുമാനമായിരിക്കും ഇത്. ഒരു അമ്മയാണ് ഞാന്‍. എന്റെ മകള്‍ക്ക് നല്ലൊരു അമ്മയായി ജീവിക്കാനുള്ള ഉത്തരവാദിത്വവും എന്നിലുണ്ട്. അതിന് ആദ്യം വേണ്ടത് എന്നില്‍ തന്നെ സമാധാനം ഉണ്ടായിരിക്കുക എന്നതാണെന്നും ഗൗതമി പറയുന്നു.

സിനിമയില്‍ വന്നത് മുതല്‍ കമലഹാസനെന്ന കഴിവുറ്റയാളുടെ ആരാധികയായിരുന്നു താന്‍. അദ്ദേഹത്തിന്റെ കഴിവിനേയും നേട്ടങ്ങളേയും എന്നും ആരാധിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളില്‍ കൂടെ ഉണ്ടാവാന്‍ സാധിച്ചതാണ് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍. അദ്ദേഹത്തിന് വേണ്ടി ചില ചിത്രങ്ങളില്‍ വസ്ത്രാലങ്കാരം ചെയ്യാനുള്ള ഭാഗ്യം തനിക്ക് ഉണ്ടായിട്ടുണ്ട്. അപ്പോഴും ഒരുപാട് കാര്യങ്ങള്‍ തനിക്ക് പഠിക്കാന്‍ സാധിച്ചു. ആ ചിത്രങ്ങളോട് നീതി പുലര്‍ത്തുന്ന രീതിയില്‍ വസ്ത്രാലങ്കാരം ചെയ്യാന്‍ പറ്റിയതില്‍ താന്‍ സന്തോഷവതിയാണെന്നും ഗൗതമി പറയുന്നു.

ഇനിയും അദ്ദേഹത്തിന് ജീവിതത്തില്‍ ഒരുപാട് ഉയര്‍ച്ചകള്‍ ഉണ്ടാകും. അന്നും അതു കണ്ട് കൈയടിക്കാന്‍ താന്‍ ഉണ്ടാകുമെന്നും ഗൗതമി പറയുന്നു. എന്റെ ജീവിതത്തില്‍ എല്ലാകാലത്തും കൂടെ നിന്നവരാണ് നിങ്ങള്‍. അതുകൊണ്ടാണ് ഈ നിര്‍ണായകതീരുമാനങ്ങള്‍ നിങ്ങളെ അറിയിക്കുന്നത്. 29 വര്‍ഷക്കാലം നിങ്ങള്‍ തന്ന സ്‌നേഹവും പിന്തുണയും മറക്കാനാവാത്തതാണെന്നും വേദന നിറഞ്ഞ കാലത്തും തന്റെ കൂടെ ചേര്‍ന്ന് നിന്നതിന് ആരാധകരോട് നന്ദി അറിയിക്കുന്നതായും ഗൗതമി ബ്ലോഗില്‍ കുറിക്കുന്നു.

fireshot-capture-138-life-and-decisions-gautamitadimalla_-https___gautamitadimalla-wordpress

DONT MISS
Top