‘ഐഫോണ്‍ 7’-ന് ഐഫോണ്‍ 7 സൗജന്യമായി ലഭിച്ചു; മനസിലായില്ലേ? എങ്കില്‍ ഇത് വായിക്കൂ

iphone

ഐഫോണ്‍ സിമ്മും ഐഫോണ്‍ സെവനും

കീവ്: കയ്യില്‍ പണമില്ലാത്തവര്‍ക്ക് ഐഫോണ്‍ 7 എന്നുമൊരു സ്വപ്‌നം മാത്രമാണ്. സൗജന്യമായി ഐഫോണ്‍ തരാമെന്നു പറഞ്ഞുകൊണ്ടുള്ള നിരവധി പരസ്യങ്ങള്‍ നാം കാണാറുണ്ട്.  ഇതില്‍ യഥാര്‍ത്ഥത്തിലുള്ളവ ഏത് തട്ടിപ്പ് പരസ്യം ഏത് എന്ന് തിരിച്ചറിയാനും ബുദ്ധിമുട്ടാണ്. ഭൂരിഭാഗവും തട്ടിപ്പ് പരസ്യങ്ങളാണ്.

എന്നാല്‍ ഉക്രൈനിലെ ഒരു ഇലക്ട്രോണിക്‌സ് കട നല്‍കിയത് വിചിത്രമായ ഓഫറാണ്. ഇതിനായി ഇവര്‍ വച്ച നിബന്ധന ഉക്രൈനിലെ ഒരാള്‍ അക്ഷരം പ്രതി അനുസരിക്കുകയും ചെയ്തു.  ഇയാളുടെ പേരാണ് ‘ഐഫോണ്‍ 7’.

അതെ, ഐഫോണ്‍ 7 സൗജന്യമായി ലഭിക്കാനായി സ്വന്തം പേര് ഐഫോണ്‍ 7 എന്നാക്കി മാറ്റിയിരിക്കുകയാണ് ഉക്രൈനിലെ ഒരു യുവാവ്. ഒലെക്‌സാന്‍ഡര്‍ ടുറിന്‍ എന്നായിരുന്നു ഇദ്ദേഹത്തിന്റെ മുന്‍ പേര്.  ഇപ്പോള്‍ ഇദ്ദേഹത്തിന്റെ പേര് ഐഫോണ്‍ സിം (സെവന്‍) എന്നാണ്. ചിലപ്പോള്‍ തന്റെ പേര് വീണ്ടും ഒലക്‌സാന്‍ഡര്‍ എന്നാക്കി മാറ്റുമെന്നാണ് ഇദ്ദേഹം പറയുന്നത്.

850 ഡോളറാണ് ഉക്രൈനില്‍ ഐഫോണ്‍ 7-ന്റെ വില. എന്നാല്‍ പേര് ഔദ്യോഗികമായി മാറ്റാന്‍ വെറും രണ്ട് ഡോളര്‍ മാത്രമേ ചെലവുള്ളു. ഐഫോണ്‍ സിമ്മിന്റെ ബന്ധുക്കളും സുഹൃത്തുക്കളും വാര്‍ത്തയറിഞ്ഞ് ഞെട്ടിയെങ്കിലും പിന്നീട് പിന്തുണച്ചു.

DONT MISS
Top