ദുബായില്‍ ഇനി ആഘോഷരാവുകള്‍; ഗ്ലോബല്‍ വില്ലേജ് 21ആം പതിപ്പിന് ഇന്ന് തുടക്കം

ദുബായ്: ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ ഇരുപത്തിയൊന്നാം പതിപ്പിന് ഇന്ന് തുടക്കമാകും. ഒട്ടേറെ പുതുമകള്‍ ഉള്ളിലൊളിപ്പിച്ചാണ് ഗ്ലോബല്‍ വില്ലേജ് ഇത്തവണ ഒരുങ്ങിയിരിക്കുന്നത്. മുപ്പത് രാജ്യങ്ങള്‍ ആണ് പവലിയനുകള്‍ ഒരുക്കി സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്.
ഇനിയുള്ള 159 രാപ്പകലുകള്‍ ദുബായിക്ക് ആഘോഷങ്ങളുടെതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഗ്ലോബല്‍ വില്ലേജ് എന്ന അത്ഭുതഗ്രാമത്തെ തേടിയെത്തും .ഇന്ത്യ ഉള്‍പ്പടെ മുപ്പത് രാജ്യങ്ങളാണ് ഗ്ലോബല്‍ വില്ലേജിന്റെ മുപ്പതാം പതിപ്പില്‍ പവലിയനുകള്‍ ഒരുക്കിയിരിക്കുന്നത്. പതിനൊരായിരം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് ഇത്തവണ ഇന്ത്യന്‍ പവലിയന്. മുഗള്‍ വാസ്തുശില്പ രീതിയിലാണ് ഇന്ത്യയുടെ പവലിയന്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മുപ്പത്തയ്യായിരത്തോളം ഷോപ്പിംഗ് ഔട്ട്ലെറ്റുകളാണ് ഗ്ലോബല്‍ വില്ലേജില്‍ ഉണ്ടാവുക. കൂടാതെ വന്‍ സമ്മാനപദ്ധതികളും സന്ദര്‍ശകരെ കാത്തിരിക്കുന്നുണ്ട്. മൊത്തം പത്തുലക്ഷം ദിര്്ഹത്തിന്റെ സമ്മാനങ്ങളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. മുഴുവന്‍ ദിവസവും കലാസാംസ്കാരിക പരിപാടികളും സന്ദര്‍ശകരെ കാത്തിരിക്കുന്നു. പന്ത്രണ്ടായിരത്തിലധികം കലാപരിപാടികളാണ് ഇനിയുള്ള അഞ്ച് മാസത്തിനുള്ളില്‍ ഗ്ലോബല്‍ വില്ലേജില്‍ അരങ്ങേറുക. .ഇന്ത്യന്‍ പവലിയനിലും ഇത്തവണ വിവിധ കലാപരിപാടികള്‍ അരങ്ങേറും. അഞ്ച് മാസത്തിനിടയില്‍ അരക്കോടിയിലധികം പേര് ഇത്തവണ ഗ്ലോബല്‍ വില്ലേജില്‍ എത്തുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്.