സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രേമം കോപ്പിയടിച്ചതിന്റെ തെളിവുമായി വീഡിയോ ഫെയ്‌സ്ബുക്കില്‍

premam

നിവിന്‍ പോളി, സായി പല്ലവി (‘പ്രേമ’ത്തില്‍ നിന്ന്)

കഴിഞ്ഞ വര്‍ഷം മെയില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് മലയാള ചലചിത്രമായിരുന്നു പ്രേമം. അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും ചിത്രസംയോജനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ നായകനായത് മോളിവുഡിന്റെ പ്രിയ യുവതാരമായ നിവിന്‍ പോളിയാണ്. സായി പല്ലവി,മഡോണ സെബാസ്റ്റിയന്‍, അനുപമ പരമേശ്വരന്‍ എന്നിവരായിരുന്നു നിവിന്‍ പോളിയുടെ നായികമാര്‍.

ചിത്രത്തിലെ ‘ആലുവാ പുഴയുടെ തീരത്ത്’, ‘മലരേ’, എന്നീ ഗാനങ്ങളും അനുപമ പരമേശ്വരന്റെ ഹെയര്‍ സ്റ്റൈലുമെല്ലാം മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു. കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച ചിത്രം കൂടിയായിരുന്നു പ്രേമം.

മലയാളികളെ കോളേജ് ജീവിതത്തിന്റെ സ്മരണകളിലേക്ക് കൈ പിടിച്ച് നടത്തിയ പ്രേമം എന്ന നിവിന്‍ പോളി ചിത്രം കോപ്പിയടിച്ചതാണെന്നാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ പറയുന്നത്.

പ്രേമത്തിന്റെ സംവിധായകനായ അല്‍ഫോണ്‍സ് പുത്രന്റെ തന്നെ മറ്റൊരു ചിത്രത്തില്‍ നിന്നാണ് ‘പ്രേമം’ ഉണ്ടായത് എന്നാണ് വീഡിയോയിലുള്ളത്. നിവിന്‍ പോളി തന്നെ നായകനായ ‘നേരം’ എന്ന ചിത്രത്തിലെ ഒരു രംഗത്തില്‍ നിന്നുമാണത്രെ പ്രേമം ഉണ്ടായിരിക്കുന്നത്. ഷമ്മി തിലകന്‍ അഭിനയിച്ച രംഗമാണ് ഇത്. ടോം ബിജോയ് എന്നയാളാണ് ഈ കണ്ടെത്തല്‍ നടത്തിയത്.

പ്രേമത്തിന്റെ ‘ത്രെഡ്’ ആയ രംഗം കാണാം:

DONT MISS
Top