ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഉണ്ടായത് എങ്ങനെ? എന്തുകൊണ്ട് നമുക്ക് 24 മണിക്കൂറുള്ള ദിവസങ്ങള്‍? ശാസ്ത്രജ്ഞര്‍ പറയുന്ന പുതിയ സാധ്യത ഇങ്ങനെ

moon-earth

പ്രതീകാത്മക ചിത്രം

45 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഭൂമിയുടെ ഏക ഉപഗ്രഹമായ ചന്ദ്രന്‍ ഉണ്ടായത്. ഭൂമിയില്‍ രണ്ട് മണിക്കൂര്‍ മാത്രമുള്ള ദിവസങ്ങള്‍ ഉണ്ടാകാന്‍ കാരണമായ ഒരു കൂട്ടിയിടില്‍ നിന്നാണ് ചന്ദ്രന്‍ പിറവിയെടുത്തത് എന്നാണ് ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തല്‍.

ചന്ദ്രന്റെ രൂപീകരണം എന്നത് ശാസ്ത്രജ്ഞന്‍മാര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും തര്‍ക്കവിഷയമാവുകയും ചെയ്ത കാര്യമാണ്. കുറഞ്ഞ ഊര്‍ജ്ജം മാത്രമുള്ള പൊട്ടിത്തെറിയിലൂടെയാണ് ചന്ദ്രന്‍ ഉണ്ടായത് എന്നാണ് ഒരു സിദ്ധാന്തം. പുതിയ ഗവേഷണം ഇതിനെ സാധൂകരിക്കുന്നുവെങ്കിലും ഇതിനേക്കാള്‍ ഉഗ്രമായ കൂട്ടിയിടിയാണ് ഉപഗ്രഹത്തെ സൃഷ്ടിച്ചത് എന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.

ഏറ്റവും പുതിയ കംപ്യൂട്ടര്‍ മാതൃകകള്‍ പറയുന്നത് ഉന്നത ഊര്‍ജ്ജത്തിലുള്ള കൂട്ടിയിടി ഉണ്ടായിരുന്നു എന്നും ഈ കൂട്ടിയിടി ഉരുകിയതും ബാഷ്പീകരിക്കപ്പെട്ടതുമായ പദാര്‍ത്ഥമുണ്ടാകാന്‍ കാരണമായി എന്നുമാണ്. ഈ പദാര്‍ത്ഥത്തില്‍ നിന്നാണ് ഭൂമിയും ചന്ദ്രനും ഉണ്ടായത്. സ്വന്തം അച്ചുതണ്ടില്‍ രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദിവസവുമായാണ് ഭൂമി ഭ്രമണം ചെയ്തിരുന്നത്. ഭൂമിയുടെ അച്ചുതണ്ട് സൂര്യനു നേരെയായിരുന്നു.

സൗരയൂഥത്തിലെ മറ്റ് എല്ലാ വസ്തുക്കളുടെയും രസതന്ത്രം ഭൂമിയുടേതില്‍ നിന്നും ചന്ദ്രന്റേതില്‍ നിന്നും വ്യത്യസ്തമാണെന്ന് കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ സാറ സ്റ്റെവര്‍ട്ട് പറയുന്നു. ചൊവ്വയുടെ വലുപ്പമുള്ള വസ്തുവാണ് ഭൂമിയായി മാറിയത് എന്നും ഇതില്‍ നിന്ന് വേര്‍പെട്ടതാണ് ചന്ദ്രന്‍ എന്നുമാണ് ഇപ്പോഴത്തെ സിദ്ധാന്തം.

ഈ ആഘാതം ഭൂമിയ്ക്കും ചന്ദ്രനും ഇടയില്‍ കോണീയ സംവേഗം ഉണ്ടാക്കുകയും അന്നത്തെ ഭൂമിയിലെ ഒരു ദിവസത്തിന് 5 മണിക്കൂര്‍ ദൈര്‍ഘ്യം നല്‍കുകയും ചെയ്തു. പിന്നീട് പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് പൂര്‍ണമായി വേര്‍പെടുകയും ഭൂമിയുടെ ഭ്രമണവേഗത കുറഞ്ഞ് ഇപ്പോഴത്തെ 24 മണിക്കൂറില്‍ എത്തുകയുമായിരുന്നു എന്നാണ് സിദ്ധാന്തം.

എന്നാല്‍ പുതിയ സിദ്ധാന്തം പറയുന്നത് കോണീയ സംവേഗം വേലീബലങ്ങള്‍ കാരണം ചിതറിപ്പോയി എന്നാണ്. ലാപ്ലാസ് പ്ലെയിന്‍ ട്രാന്‍സിഷന്‍ എന്ന പോയന്റില്‍ എത്തുന്നത് വരെ ഇത് സംഭവിച്ചു. ഇവിടെ വച്ച് ഭൂമിയുടെ അച്ചുതണ്ട് സൂര്യനോട് ലംബമായി. ഭൂമി ചന്ദ്രനില്‍ പ്രയോഗിക്കുന്ന ബലങ്ങള്‍ സൂര്യനില്‍ നിന്നുള്ള ഗുരുത്വാകര്‍ഷണബലത്തേക്കാള്‍ പ്രാധാന്യം കുറഞ്ഞതാകുന്ന ഘട്ടം ഇവിടെയാണ്.

ഭൂമിയ്ക്കും ചന്ദ്രനുമിടയിലെ കോണീയ സംവേഗത്തില്‍ കുറേ ഭാഗം ഭൂമിയ്ക്കും സൂര്യനുമിടയിലേക്ക് എത്താനും ഇത് കാരണമായി. ഇതോടെ ഭൂമി ഇന്നു കാണുന്ന രൂപത്തിലായി.

ഗവേഷണ സംഘം നിര്‍മ്മിച്ച പുതിയ മാതൃകയില്‍ ഭൂമധ്യരേഖയോട് കൂടുതല്‍ ചായ്‌വോടെയാണ് (Inclination) ചന്ദ്രന്‍ ഭൂമിയെ വലം വെയ്ക്കുന്നത്. പിന്നീട് ചന്ദ്രന്‍ പതുക്കെ ഭൂമിയില്‍ നിന്ന് അകലാന്‍ തുടങ്ങി. കാസിനി ട്രാന്‍സിഷന്‍ എന്ന രണ്ടാം ട്രാന്‍സിഷന്‍ പോയിന്റ് വരെയാണ് ചന്ദ്രന്‍ നീങ്ങിയത്. ഈ രീതിയിലാണ് ഭൂമിയും ചന്ദ്രനും ഇന്ന് കാണുന്നത് പോലെ എത്തിയത് എന്നാണ് പ്രൊഫസര്‍ സാറ പറയുന്നത്.

DONT MISS
Top