പുലിമുരുകനെ വെല്ലാന്‍ ‘കടമ്പന്‍’ എത്തുന്നു; ആര്യയുടെ പുതിയ സിനിമയുടെ ടീസര്‍

kadamban-poster

പുലിയോട് ഏറ്റുമുട്ടുന്ന പുലിമുരുകനെപ്പോലെ 50 ആനകളോട് ഏറ്റുമുട്ടുന്ന കഥാപാത്രവുമായി ആര്യയെത്തുന്നു. കടമ്പന്‍ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ടീസറും ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. കാട്ടില്‍ ജീവിക്കുന്ന യുവാവിന്റെ വേഷമാണ് ചിത്രത്തില്‍ ആര്യയുടേത്.

രാഘവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇതുവരെ അവതരിപ്പിച്ച വേഷങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിക്കുന്നത്. കാതറിന്‍ ട്രീസയാണ് ചിത്രത്തിലെ നായിക. തായ്‌ലാന്റിലും, തമിഴ്‌നാട്ടിലും, കേരളത്തിലുമായി ചിത്രീകരിച്ച സിനിമയുടെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് യുവാന്‍ ശങ്കര്‍ രാജയാണ്. സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഒരുക്കിയിട്ടുള്ള സൂപ്പര്‍ഗുഡ് മൂവീസിന്റെ ബാനറില്‍ ആര്‍ബി ചൗധരിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്താണ് ആര്യ 50 ആനകളുമായി ഏറ്റുമുട്ടുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിന് മാത്രമായി 5 കോടി രൂപ ചെലവഴിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

DONT MISS
Top