ടോയ് കാറുമായി തിരക്കേറിയ റോഡില്‍ രണ്ട് വയസുകാരന്‍; മലയാളത്തിലെ ജെയിംസ് ബോണ്ട് ചിത്രത്തെ ഓര്‍മിപ്പിച്ച ബാലന് സംഭവിച്ചത്

child
ബീജിംഗ്: ടോയ് കാറുമായി തിരക്കേറിയ റോഡില്‍ ഇറങ്ങിയ കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നു. ചൈനയിലെ ലിഷൂവി പ്രവിശ്യയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് നവമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. വീട്ടില്‍ നിന്ന് ഓടിക്കുന്ന ടോയ് കാറുമായാണ് രണ്ട് വയസോളം മാത്രം പ്രായമുള്ള കുട്ടി റോഡില്‍ ഇറങ്ങിയത്. ഒരു ട്രാഫിക് പൊലീസുകാരന്റെ അവസരോചിത ഇടപെടലിലാണ് കുട്ടിയെ രക്ഷിക്കാനായത്. തലങ്ങും വിലങ്ങും വാഹനങ്ങള്‍ പായുന്ന തിരക്കേറിയ റോഡിലാണ് കുട്ടി ടോയ് കാര്‍ തള്ളി മുന്നോട്ട് പോകുന്നത്. ആരു തന്നെ കുട്ടിയെ കണ്ടിട്ടും റോഡിന് പുറത്ത് എത്തിക്കാന്‍ ശ്രമിക്കുന്നില്ലെന്നതും ശ്രദ്ധേയം. പിന്നീട് ഒരു ട്രാഫിക് പൊലീസ് ഓഫീസറാണ് കുട്ടിയെ റോഡിന് വെളിയില്‍ എത്തിക്കുന്നത്. ചൈനയില്‍ വര്‍ഷംതോറും 10,000 കുട്ടികളാണ് റോഡപകടങ്ങളില്‍ പറ്റുന്ന മുറിവുകളില്‍ മരണമടയുന്നത്.

DONT MISS