അന്തരീക്ഷ മലിനീകരണം; പ്രതിവര്‍ഷം ലോകത്ത് മരിക്കുന്നത് ആറ് ലക്ഷം കുട്ടികള്‍

123-lkhj

പ്രതീകാത്മ ചിത്രം

ഓസ്ലോ: അന്തരീക്ഷ മലിനീകരണം മൂലം പ്രതിവര്‍ഷം ലോകത്ത് ആറ് ലക്ഷം കുട്ടികള്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്. ലോകത്തില്‍ ഏഴില്‍ ഒരുകുട്ടിക്ക് അന്തരീക്ഷമലീനീകരണം മൂലമുള്ള രോഗം ഉണ്ട്. ഇത് ഏറ്റവും കൂടുതല്‍ ദക്ഷിണ ഏഷ്യയിലാണെന്നും യുണിസെഫ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏകദേശം 300 കോടി കുട്ടികള്‍ സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തിലാണ് വളരുന്നത്. ഇവിടങ്ങളിലെ അന്തരീക്ഷമലിനീകരണം ലോക ആരോഗ്യസംഘടന നിര്‍ണയിച്ച സുരക്ഷിതമായ തോതിനേക്കാള്‍ ആറ് മടങ്ങ് കൂടുതലാണ്.

ലോകത്ത് സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തില്‍ വളരുന്ന 330 കോടി കുട്ടികളില്‍ 220 കോടിയും വളരുന്നത് ദക്ഷിണ ഏഷ്യയിലാണ്. ഇവിടങ്ങളിലെ അന്തരീക്ഷ മലിനീകരത്തിന്റെ തോത് വളരെ കൂടുതലാണെന്ന് നാസ പുറത്ത് വിട്ട സാറ്റ്‌ലൈറ്റ് ചിത്രങ്ങളില്‍നിന്ന് വ്യക്തമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ലോകത്ത് ആറ് ലക്ഷം കുട്ടികള്‍ അന്തരീക്ഷ മലിനീകരണം മൂലം മരണപ്പെടുന്നുണ്ട്. ഇതില്‍ അധികവും ന്യുമോണിയ ബാധിച്ചുള്ള മരണമാണെന്നും യൂണിസെഫ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആന്റണി ലെയ്ക്ക് പറഞ്ഞു.

മലിനീകരണം കുട്ടികളുടെ ശ്വസകോശത്തിന് തകരാറുണ്ടാകുന്നതിനോടൊപ്പം തന്നെ തലച്ചോറിലേക്കുള്ള രക്തയോട്ടത്തേയും തടസ്സപ്പെടുത്തുന്നു. ഇത് കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചയെ മോശമായി ബാധിക്കുന്നുവെന്നും ലെയ്ക്ക് വ്യക്തമാക്കി. ഫാക്ടറികളും വാഹനങ്ങളും പുറം തള്ളുന്ന പുക, മാലിന്യങ്ങള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന പുക, സമുദ്രജലം ബാഷ്പീകരിക്കുമ്പോഴുണ്ടാകുന്ന ലവണകണികകള്‍, അഗ്നി പര്‍വതങ്ങള്‍ പുറംതള്ളുന്ന വാതകങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും അന്തരീക്ഷ മലിനീകരിത്തിന് ഇടയാക്കുന്നത്.

യുദ്ധപ്രദേശത്ത് വെടിമരുന്നുകളും പ്രധാന കാരണമാണ്. ആഗോള താപനത്തെകുറിച്ചും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കുന്നതിനേ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ യുണിസെഫ് നംവംബര്‍ 7,8 തിയ്യതികളില്‍ ലോക രാജ്യങ്ങളുടെ മീറ്റിങ്ങ് വിളിച്ചിടുണ്ട്. മൊറോക്കോയില്‍ നടക്കുന്ന ഈ യോഗത്തില്‍ മാറി കൊണ്ടിരിക്കുന്ന കലാവസ്ഥയെ കുറിച്ചും ചര്‍ച്ചയുണ്ടാകും

DONT MISS
Top