മലയാളികളുടെ കൂട്ടായ്മയില്‍ ഒരുങ്ങിയ ഐറിഷ് ഹ്രസ്വചിത്രം ദില്ലി രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

irish

ചിത്രത്തില്‍ നിന്ന്

മലയാളികളുടെ കൂട്ടായ്മയില്‍ ഒരുങ്ങിയ ഐറിഷ് ഹ്രസ്വചിത്രം ദില്ലി രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മലയാളിയായ ജിഐ പനക്കല്‍ സംവിധാനം ചെയ്ത ദി ഓഡ്‌സ് എന്ന ചിത്രമാണ് എന്‍ആര്‍ഐ ഫിലിം വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.സംവിധായകന്റെ ആദ്യ സംരംഭമായ ചിത്രം പൂര്‍ണ്ണമായും അയര്‍ലന്‍ഡിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

കുതിരപ്പന്തയത്തിലും ചൂതാട്ടത്തിലും ആകൃഷ്ടനായി ജീവിക്കാന്‍ മറന്നു പോയ ഒരു വ്യക്തിയെ ചുറ്റിപ്പറ്റിയാണ് സംവിധായകന്‍ ക്യാമറ ചലിപ്പിക്കുന്നത്. ഒടുവില്‍ 80-ആം വയസ്സില്‍ ഭാര്യയുടെ മൃതദേഹത്തിനരികെ നഷ്ടപ്പെട്ട ജീവിതത്തെക്കുറിച്ചാലോചിച്ച് നായകന്‍ നെടുവീര്‍പ്പിടുന്നു.

ജെര്‍ മര്‍ഫിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. പ്രശസ്ത സംഗീത സംഗീതസംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായി ബിജിപാലാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. മലയാളിയായ ആസിഫ് എസ്.കെ. ആണ് ചിത്രസംയോജകന്‍.

പൂര്‍ണമായും അയര്‍ലന്‍ഡില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ കേരളത്തിലാണ് നടന്നത്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ സൈനറായ ജീവജ് രവീന്ദ്രന്‍ സംവിധാനം ചെയ്ത പ്രൊമോ വീഡിയോ ലൈഫ് ഓഫ് ഓഡ്‌സ് ഇതിനിടയില്‍ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ആ വൈകാരിക നിമിഷങ്ങള്‍ തന്നെയാണ് പ്രമോയുടെയും പ്രമേയം. കോഴിക്കോട് കളക്ടര്‍ എന്‍.പ്രശാന്താണ് പ്രോമോയ്ക്ക് ശബ്ദം നല്‍കിയത്. കേരളത്തില്‍ ചിത്രീകരിച്ച പ്രൊമോയുടെ അണിയറ പ്രവര്‍ത്തകരെല്ലാം മലയാളികളാണ്.

DONT MISS
Top