ദില്ലിയുടെ അന്തരീക്ഷം അതീവമോശം; വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

delhi-pollusion

Representational Image

ദില്ലിയുടെ അന്തരീക്ഷ വായുവിന്റെ ഗുണമേന്‍മ കൂടുതല്‍ മോശമായതോടെ മുന്നറിയിപ്പുമായി അധികൃതര്‍. കാറ്റ് വളരെ കുറവായിരിക്കുന്നതും ചില സമയങ്ങളില്‍ കാറ്റ് തീരെ അടിക്കാതിരിക്കുന്നതുമാണ് മലിനീകരണം വര്‍ദ്ധിക്കാന്‍ കാരണമായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. പ്രായമായവരും കുട്ടികളും ഹൃദയ, ശ്വാസകോശ രോഗങ്ങളുള്ളവരും കഴിയുന്നതും വീടിന് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സഫര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം ഇന്ന് അന്തരീക്ഷത്തില്‍ കാര്യമായ മാറ്റമുണ്ടെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്.

അതേസമയം മലിനീകരണം രൂക്ഷമായതില്‍ തൊട്ടടുത്ത സംസ്ഥാനങ്ങളായ പഞ്ചാബിനേയും ഹരിയാനയേയും കുറ്റപ്പെടുത്തി ദില്ലി സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. കൊയ്ത്തിന് ശേഷം മിച്ചം വരുന്ന കറ്റ കത്തിച്ചു കളയുന്നതാണ് ഇത്രയധികം പുക അന്തരീക്ഷത്തില്‍ വ്യാപിക്കാന്‍ കാരണമാകുന്നതെന്ന് അവര്‍ പറയുന്നു. ഇവിടങ്ങളിലെ കൃഷിയിടങ്ങളില്‍ തീ കത്തിക്കുന്നതിന്റെ ചിത്രങ്ങള്‍ നാസ പകര്‍ത്തിയിരുന്നു. ഈ ചിത്രങ്ങള്‍ ദില്ലി സര്‍ക്കാര്‍ ശേഖരിച്ചിട്ടുണ്ട്.

ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് പടക്കങ്ങള്‍ പൊട്ടിക്കരുതെന്ന് ദില്ലി നിവാസികളോട് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ചിലയിടങ്ങളില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ അധികൃതര്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

DONT MISS
Top