ഇറ്റലിയില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം; കെട്ടിടങ്ങള്‍ കുലുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍

earth-quake

റോം: ഇറ്റലിയില്‍ ശക്തമായ ഭൂകമ്പം. മധ്യ ഇറ്റലിയിലാണ് ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യന്‍ സമയം 12 മണിയോടെയാണ് ഉണ്ടായത്.

പെറൂജയില്‍ നിന്ന് 68 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. എന്നാല്‍ ഭൂകമ്പത്തില്‍ ആള്‍നാശമോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ല. രണ്ട് മാസം മുമ്പ് സംഭവിച്ച ഭൂകമ്പത്തില്‍ 300 പേരാണ് മരിച്ചത്.

ശക്തമായ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ കുലുങ്ങിയതോടെ ജനങ്ങള്‍ വീട് വിട്ട് പുറത്തേക്കോടുകയായിരുന്നു. കെട്ടിടങ്ങള്‍ കുലുങ്ങുന്നതിന്റെ വീഡിയോ ആളുകള്‍ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

DONT MISS
Top