അയ്യപ്പസ്വാമിയെ വണങ്ങി മന്ത്രി കടകംപള്ളി ; തീര്‍ത്ഥം വാങ്ങി മന്ത്രി ജലീല്‍

dnaa
ശബരിമലയില്‍ അവലോകന യോഗത്തിന് എത്തിയ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കെ ടി ജലീലും അയ്യപ്പസന്നിധിയില്‍ എത്തി. മേല്‍ശാന്തി നല്‍കിയ തീര്‍ത്ഥം ഇരുവരും വാങ്ങി. കടകംപള്ളി ആകട്ടെ അയ്യപ്പനെ വണങ്ങുകയും ചെയ്തു. സന്നിധാനത്ത് എത്തുന്ന ഭക്തന്‍മാര്‍ അയ്യപ്പനെ വണങ്ങുന്നത് വാര്‍ത്തയല്ല. എന്നാല്‍,കമ്യൂണിസ്റ്റ്കാരനായ മന്ത്രി അയ്യപ്പനെ തൊഴുമ്പോള്‍ അത് വാര്‍ത്തയാകും. വിശ്വാസ-ആചാര പ്രമാണങ്ങള്‍ക്ക് ഒക്കെ അപ്പുറമാണ് കമ്യൂണിസ്റ്റിടം എന്നാണല്ലോ വെപ്പ്.മാതൃഭൂമി ഇന്ന് മന്ത്രിമാരുടെ ശബരി സന്ദര്‍ശനം വാര്‍ത്തയാക്കുമ്പോള്‍ കടകംപള്ളി അയ്യപ്പനെ വണങ്ങിയത് പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്.

1-mathrubhumi-jaleel 3-metrovartha-jaleel 2-manorama-jaleel

ബിജെപി മുഖപത്രമായ ജന്‍മഭൂമിയാകട്ടെ മന്ത്രിമാരെ അല്‍പ്പം പരിഹാസത്തോടെയാണ് കാണുന്നത്.

4-janmabhumi-jaleel

സിപിഐഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയാകട്ടെ ഈ ചിത്രമേ നല്‍കുന്നില്ല. എന്നാല്‍ മന്ത്രി ജലീല്‍ ശബരിമലയില്‍ ചെന്നതും പറഞ്ഞതുമെന്നാം വാര്‍ത്തയാക്കുന്നുമുണ്ട്.

5-deshabhimani-jaleel
ഉമ്മന്‍ചാണ്ടി തനിക്ക് എതിരെ കേസില്ലെന്ന് കള്ള സത്യവാങ്മൂലം നല്‍കിയത് തുറന്ന് കാണിച്ചാണ് ദേശാഭിമാനി ഇന്ന് പ്രധാന വാര്‍ത്ത നല്‍കുന്നത്

7-deshabhimani-umman
ജനുവരി മുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ട്രെഷറിയിലേക്കാണ് വരിക. കോര്‍ ബാങ്കിംഗ് സിസ്റ്റം നടപ്പിലായിക്കഴിഞ്ഞു.

8-manorama-salary
ഐഎസ്എസ്-ഐപിഎസ് തലപ്പത്തെ അസ്വാരസ്യങ്ങളാണ് മാതൃഭൂമിയും കേരളകൗമുദിയും ഇന്ന് ലീഡ് വാര്‍ത്തയാക്കുന്നു.

9-kaumudi-tom

10-mathrubhumi-vigilence
നാളെ കേരളത്തെ വരള്‍ച്ചാബാധിത സംസ്ഥാനമായി പ്രഖ്യാപിക്കാന്‍ പോവുകയാണ്. സ്ഥിതി ഗുരുതരം എന്ന് ദീപിക

11-deepika-varalcha
ബിജെപി പൂര്‍ണമായും ആര്‍എസ്എസിന് കീഴ്‌പ്പെടുകയാണ്. ഇനി ശൈലികള്‍ പോലും അങ്ങനെ

14-manorama-rss
മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്‍ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയിരുന്നു. സിനിമയ്ക്കുള്ള പ്രമോഷന്‍ ആയി അത് മാറി. അഃിന്റെ പ്രത്യുപകാരം എന്ന നിലയ്ക്കാവാം ഇന്ന് ദേശാഭിമാനിക്ക് കിട്ടുന്ന ഈ വലിയ പരസ്യം

15-deshabhimani-pulimurugan
എംപിമാരുടെ ശമ്പളം ഇരട്ടിയാകാന്‍ പോകുന്നു. പ്രധാനമന്ത്രി തീരുമാനത്തിന് അംഗീകാരം നല്‍കി

20-mathrubhumi-mp-salary
ഐക്യകേരളത്തിന് അറുപത് വയസ് തികയുന്ന പശ്ചാത്തലത്തില്‍ പഴയ കേരളീയ മാതൃകകള്‍ ഇന്ന് മനോരമയുടെ ഞായറാഴ്ച പതിപ്പിലുണ്ട്.

23-manorama-keralam
അമ്മമാര്‍ക്ക് ആദരം അര്‍പ്പിച്ചാണ് ഇന്നലെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ന്യൂസിലാന്‍ഡിന് എതിരായ പോരാട്ടത്തിന് ഇറങ്ങിയത്
24-mathrubhumi-photo

DONT MISS
Top