റൊമാന്റിക് ഹീറോയായി ശ്രീശാന്ത്; ‘ടീം ഫൈവ്’ ട്രെയിലര്‍

sreesannth

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനായെത്തുന്ന ചിത്രം ‘ടീം ഫൈവിന്റെ’ ട്രെയിലര്‍ പുറത്തിറങ്ങി. തെന്നിന്ത്യന്‍ സുന്ദരി നിക്കി ഗല്‍റാണിയാണ് നായിക. സുരേഷ് ഗോവിന്ദ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം സൈലബസ് ആന്‍ഡ് റെഡ് കാര്‍പ്പെറ്റിന്റെ ബാനറില്‍ രാജ് സക്കറിയാസ് ആണ് നിര്‍മ്മിക്കുന്നത്.

അഞ്ച് ബൈക്ക് അഭ്യാസികളുടെ കഥ പറയുന്ന സിനിമ ഒരു ആക്ഷന്‍ ത്രില്ലറാണ്. അഖില്‍ എന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത് അവതരിപ്പിക്കുന്നത്. ബാബു ആന്റണി, അഷ്‌കര്‍ അലി, രാജീവ് രംഗന്‍, പേളി മാണി, മഞ്ജു തുടങ്ങിയവരും പ്രമുഖ കഥാപാത്രങ്ങളായെത്തുന്നു.

ഹരിനാരായണന്‍ ബി കെയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ഗോപീ സുന്ദറാണ്. സജിത്ത് പുരുഷോത്തമനാണ് ഛായാഗ്രഹണം  നിര്‍വ്വഹിച്ചിരിക്കുന്നത്.

DONT MISS
Top