വന്യജീവികള്‍ക്ക് വന്‍ തോതില്‍ വംശനാശം സംഭവിക്കുന്നുവെന്ന് പഠനം,നാം പോകുന്നത് ലോകാവസാനത്തിലേക്കോ?

tiger

കഴിഞ്ഞ നാല്‍പത് വര്‍ഷത്തിനിടയില്‍ 60 ശതമാനത്തോളം വന്യജീവികള്‍ക്ക് വംശനാശം സംഭവിച്ചുവെന്ന് റിപ്പോര്‍ട്ട്. പ്രകൃതിക്ക് നേരെയുള്ള മനുഷ്യന്റെന കടന്നാക്രമണത്തില്‍ വന്യജീവികള്‍ക്ക് വംശനാശം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ലിവിങ് പ്ലാനെറ്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് 60 ശതമാനത്തോളം വന്യജീവികള്‍ക്ക് വംശനാശം സംഭവിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. പ്രകൃതിക്ക് നേരെ മനുഷ്യന്‍ നടത്തുന്ന കടന്നുകയറ്റമാണ് വന്യജീവികളുടെ വന്‍തോതിലുള്ളനാശത്തിന് കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വനനശീകരണവും, മലിനീകരണവും, അമിതമായ മത്സ്യ ബന്ധനവും, അനധികൃത വനം കയ്യേറ്റവുമാണ് വംശനാശത്തിനുള്ള പ്രധാന കാരണം. ആഫ്രിക്ക അടക്കമുള്ള വനങ്ങളിലുള്ള വന്‍ മൃഗവേട്ടയും ഇതിനുള്ള പ്രധാന കാരണമാണ്. ഉഭയജീവികള്‍,ഉരഗജീവികള്‍,സസ്തനികള്‍,മത്സ്യങ്ങള്‍ അടക്കമുള്ള ജീവികളാണ് കഴിഞ്ഞ നാല് ദശകത്തിനിടയ്ക്ക് വംശനാശം സംഭവിച്ചത്.

deer

ഗൊറില്ല,ഒറാംഗുട്ടന്,കണ്ടാമൃഗം,ആന,ചീറ്റപ്പുലി തുടങ്ങിയ മൃഗങ്ങളും വന്‍തോതില്‍ വംശനാശ ഭീഷണി നേരിടുന്നു. 6.5 കോടി വര്‍ഷം മുമ്പ് ദിനോസറുകള്‍ക്ക് സംഭവിച്ച വംശനാശത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ വംശ നാശ ഭീഷണിയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നതെന്ന് വേള്‍ഡ് ലൈഫ് ഫണ്ട് സയന്‍സ് ആന്റ് പോളിസി ഡയറക്ടര്‍ മൈക് ബാരെറ്റ് പറഞ്ഞു. വന്യജീവികള്‍ ഭൂമുഖത്തു നിന്നും ഇല്ലാതാവുകയാണെങ്കില്‍ ലോകം തന്നെ ഇല്ലാതാകുമെന്നുറപ്പാണ്. വന്യജീവികളുടെ വംശനാശത്തില്‍ ആരും ശ്രദ്ധ നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  വ്യാവസായിക അടിസ്ഥാനത്തിലുള്ള മത്സ്യ ബന്ധനം നാല്‍പത് ശതമാനത്തോളം മത്സ്യ സമ്പത്താണ് നശിപ്പിച്ചതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അന്തരാഷ്ട്ര തലത്തില്‍ മുപ്പത് ശതമാനത്തോളം മണ്ണിന്റെ ഫലഭൂയിഷ്ടത നഷ്ടമാകുകയും, 50 ശതമാനത്തോളം ഉഷ്ണമേഖല കാടുകള്‍ ഇല്ലാതാവുകയും ചെയ്തു. അന്താരാഷ്ട്ര തലത്തില്‍ നേരിടുന്ന കാലാവസ്ഥ വ്യതിയാനത്തിനുള്ള മുഖ്യ കാരണവും പ്രകൃതിക്ക് നേരെയുള്ള ഈ കടന്ന് കയറ്റമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

DONT MISS
Top