‘ഇവള് മിടുക്കിയാണ്’; തന്നെ അനുകരിച്ച പെണ്‍കുട്ടിയെ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും സന്ദര്‍ശിച്ചു

al-makthoum

ദുബായ്: തന്റെ പ്രസംഗം അനുകരിച്ച് സോഷ്യല്‍ മീഡിയയില്‍ താരമായ കൊച്ചുകുട്ടിയെ തേടി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയും ആയ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും എത്തി. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ഷെയ്ഖ് മുഹമ്മദ് നേരിട്ടെത്തുകയായിരുന്നു. തന്നെ അനുകരിച്ച പെണ്‍കുട്ടിയെ കാണാന്‍ ആഗ്രഹം ഉണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ആറുവയസുകാരിയായ മുഹര അഹമ്മത് അല്‍ ഷെഹിയുടെ വീഡിയോ ദൃശ്യമാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിനെ ആകര്‍ഷിച്ചത്. ഷെയ്ഖ് മുഹമ്മദിനെ അനുകരിച്ചുകൊണ്ടുള്ള മുഹരയുടെ വീഡിയോ കുട്ടിത്തം നിറഞ്ഞ ശൈലിയില്‍ പെണ്‍കുട്ടി അനുകരിക്കുകയായിരുന്നു.

നവമാധ്യമങ്ങളില്‍ വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ കാണാന്‍ ഷെയ്ഖ് മുഹമ്മദ് ആഗ്രഹം പ്രകടിപ്പിച്ചത്.

പിന്നാലെ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഷെയ്ഖ് മുഹമ്മദിന്റെ ഓഫീസുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ഷെയ്ഖ് മുഹമ്മദ് പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലേക്ക് എത്തി

സ്‌കൂള്‍ അസംബ്ലയില്‍ അവതരിപ്പിക്കുന്നതിനായാണ് മുഹ്ര ഷെയ്ഖ് മുഹമ്മദിന്റെ പ്രസംഗം അനുകരിച്ച് പഠിച്ചത്. ഷാര്‍ജ മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ആറ് വയസ്സുകാരി മുഹ്ര അഹമ്മദ് അല്‍ ഷേഹി.

DONT MISS
Top