പ്രതീക്ഷകളുമായി മാക്ബുക്ക് പ്രോ; മൈക്രോസോഫ്റ്റിനെ എതിരിടാന്‍ ആപ്പിള്‍ തയ്യാര്‍

macbookl

ഒന്നിന് പിന്നാലെ ഒന്നായി ആപ്പിള്‍ വീണ്ടും കളം നിറയുകയാണ്. സെപ്തംബര്‍ മാസം രാജ്യാന്തര വിപണിയില്‍ ആപ്പിള്‍ അവതരിപ്പിച്ച ഐഫോണ്‍ 7, ഐഫോണ്‍ 7 plus മോഡലുകള്‍ക്ക് പിന്നാലെ മാക്ബുക്ക് പ്രോ ശ്രേണിയിലേക്ക് പുത്തന്‍ മോഡലുകളെ രംഗത്തിറക്കുകയാണ് ആപ്പിള്‍. ഇന്നലെ നടന്ന ആപ്പിളിന്റെ ചടങ്ങിലാണ് മാക്ബുക്ക് പ്രോ (macbook pro) ശ്രേണിയിലേക്ക് ആപ്പിള്‍ നല്‍കുന്ന പുതിയ മോഡലുകളുടെ വിവരം അറിയിച്ചത്. ഓള്‍ ഇന്‍ വണ്‍ കമ്പ്യൂട്ടറായ സര്‍ഫെയ്‌സ് സ്റ്റുഡിയോയെ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ മാക്ബുക്ക് പ്രോയിലേക്ക് ഉപഭോക്താക്കളുടെ ശ്രദ്ധ തിരികെ നേടുകയാണ് പുതിയ അപഗ്രഡേഷനിലൂടെ ആപ്പിള്‍ ലക്ഷ്യം വെയ്ക്കുന്നത്.

mac

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മാക്ബുക്ക് ശ്രേണിയ്ക്ക് ആപ്പിള്‍ നല്‍കുന്ന പ്രമുഖ അപ്ഗ്രഡേഷനാണ് ഇത്. മാക്ബുക്ക് പ്രോയില്‍ ആപ്പിള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒഎല്‍ഇഡി ഫീച്ചര്‍ തന്നെയാണ് പ്രധാന ശ്രദ്ധാ കേന്ദ്രം. ആപ്പിള്‍ അവതരിപ്പിച്ച മാക്ബുക്ക് പ്രോയുടെ വിശേഷങ്ങളിലേക്ക്-

surface

നിറം- മാക്ബുക്ക് പ്രോയുടെ പുതിയ തലമുറയില്‍ സവിശേഷമായ അലൂമിനിയം ഡിസൈനാണ് ആപ്പിള്‍ നല്‍കിയിരിക്കുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ കീബോര്‍ഡിന് മുകളിലായി മാക്ബുക്ക് പ്രോയില്‍ ആപ്പിള്‍ നല്‍കിയിരിക്കുന്ന ഒഎല്‍ഇഡി ടച്ച് സ്‌ക്രീന്‍ തന്നെയാണ് ആപ്പിളിന്റെ വജ്രായുധം. സില്‍വര്‍, സ്‌പേസ് ഗ്രെ എന്നീ നിറങ്ങളിലാണ് മാക്ബുക്ക് പ്രോയെ ആപ്പിള്‍ അവതരിപ്പിക്കുക.

ട്രാക്ക്പാഡ് (trackpad)- മുന്‍ മോഡലുകളില്‍ നിന്നും വ്യത്യസ്തമായി രണ്ടിരട്ടി വലിപ്പത്തിലാണ് ഫോഴ്‌സ് ടച്ച് ട്രാക്ക്പാഡിനെ മാക്ബുക്ക് പ്രോയില്‍ ആപ്പിള്‍ ഒരുക്കിയിരിക്കുന്നത്.

ടച്ച്പാഡ് (touchpad)- ഗസ്‌ച്ചെര്‍ സപ്പോര്‍ട്ടും, മള്‍ട്ടി ടച്ച് സവിശേഷതയുമായുള്ള പുതിയ ഒഎല്‍ഇഡി ഡിസ്‌പ്ലെ യഥാര്‍ത്ഥത്തില്‍ പുറന്തള്ളുന്നത് ആപ്പിള്‍ കീബോര്‍ഡിലെ ഫങ്ഷന്‍ നിരയെയാണ്. കൂടാതെ, ടച്ച് ബാറിലൂടെ ഉപഭോക്താക്കള്‍ക്ക് കീബോര്‍ഡിനെ പൂര്‍ണമായും ഒഴിവാക്കാനും ആപ്പിള്‍ അവസരം നല്‍കുന്നുണ്ട്. എന്നാല്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ക്ക് അനുസൃതമായി ഇതില്‍ പരിമിതികള്‍ നേരിട്ടേക്കാം.

ക്വിക്ക് ടൈപ് (quick type)- ഐഫോണുകള്‍ക്ക് സമാനമായി പുതിയ മാക്ബുക്ക് ടച്ച് പാഡില്‍ ക്വിക്ക് ടൈപ് സജഷനും ആപ്പിള്‍ ഒരുക്കിയിട്ടുണ്ട്. അതിനാല്‍ ടൈപിങ്ങ് വേളയില്‍ വാക്കുകള്‍, ഇമോജികള്‍, ക്യാരക്ടര്‍ ഉള്‍പ്പെടുയള്ളവയ്ക്ക് മാക്ബുക്ക് പ്രോയില്‍ സജഷന്‍ ലഭിക്കും.

ടച്ച് ഐഡി (touch ID)- പുതിയ നിരയില്‍ ടച്ച് ഐഡി ഫിംഗര്‍ പ്രിന്റ് സ്‌കാനറിനെ ആപ്പിള്‍ ഒരുക്കിയിരിക്കുന്നത് ടച്ച് ബാറിന് വലത് ഭാഗത്തായാണ്. കൂടാതെ, ആപ്പിള്‍ പെ മുതലായ സേവനങ്ങള്‍ക്കും ടച്ച് ഐഡി യെ ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കും.

ബാറ്ററി- മാക്ബുക്ക് പ്രോയുടെ 13 ഇഞ്ച്, 15 ഇഞ്ച് മോഡലുകള്‍ക്ക് ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നത് പത്ത് മണിക്കൂര്‍ ബാറ്ററി ബാക്കപ്പാണ്.

mac-book
DONT MISS
Top