എയ്ഡ്‌സ് രോഗത്തെ തുടര്‍ന്ന് നാടു കടത്തപ്പെട്ട ഇന്ത്യക്കാരന്‍ വീണ്ടും കുവൈത്തില്‍ എത്തി പിടിയിലായി

kuwait-manകുവൈത്ത് സിറ്റി : എയ്ഡ്‌സ് ബാധയെ തുടര്‍ന്ന് രാജ്യത്തു നിന്നും പുറത്താക്കപ്പെട്ട ഇന്ത്യക്കാരന്‍ അനധികൃതമായി വീണ്ടും കുവൈത്തില്‍ തിരിച്ചെത്തി പോലീസ് പിടിയിലായി. എയ്ഡ്‌സ് രോഗ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇയാളെ നാടു കടത്തിയിരുന്നു. കുറ്റാന്വേഷണ വിഭഗത്തിനു ഇയാളുടെ മടങ്ങി വരവ് സംബന്ധിച്ച് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നാണു ഇയാള്‍ പിടിയിലായത്.

എയ്ഡ്‌സ് ബാധയെന്ന വിവരത്തെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് വിരലടയാളം ശേഖരിച്ച് രാജ്യത്തേക്ക് ആജീവാനന്ത പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയാണു ഇയാളെ തിരിച്ചയച്ചത്. രാജ്യത്ത് എത്തിയ ശേഷം വിരലടയാള ,വൈദ്യ പരിശോധന ,മുതലായ നടപടി ക്രമങ്ങളും ഇയാള്‍ പൂര്‍ത്തിയാക്കിയിരുന്നു. രാജ്യത്തേക്ക് പ്രവേശനം ലഭിക്കുന്നതിനു ഇയാള്‍ക്ക് ചില ഉദ്യോഗസ്ഥരുടെ ഒത്താശ ലഭിച്ചതായാണു വിവരം. ഇവരെ കണ്ടെത്തുന്നതിനു പുറമെ ഇയാള്‍ അടുത്ത് ഇടപഴകിയവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ ഏത് സംസ്ഥാനത്ത് നിന്നുള്ള ആളെന്നോ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ല.

DONT MISS
Top