ഭൈരവയ്ക്ക് പിന്നാലെ ധുരൈസിങ്കവും;തീയ്യറ്ററുകള്‍ കീഴടക്കാന്‍ സൂര്യ വരുന്നു, സിങ്കം ത്രീയുടെ മോഷന്‍ പോസ്റ്റർ

singham

വിജയ് ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് ഇളയ ദളപതിയുടെ ഭൈരവയുടെ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ സൂര്യ ഫാന്‍സിനും ആഘോഷിക്കാനുള്ള വകയുമായി സിങ്കം ത്രിയുടെ മോഷന്‍ പോസ്റ്ററും പുറത്ത്. കൊമ്പന്‍ മീശക്കാരനായ പൊലീസ് ഇന്‍സ്‌പെക്ടര്‍ ധുരൈസിങ്കമായി സൂര്യ വീണ്ടും എത്തുകയാണ്. മുന്‍ ഭാഗങ്ങളെപ്പോലെ മൂന്നാം ഭാഗവും തീയ്യറ്ററുകളെ പിടിച്ച് കുലുക്കമെന്നുറപ്പാണ്.

മോഷന്‍ പോസ്റ്ററില്‍ പൊലീസ് യൂണഫോമണിഞ്ഞ് സൂര്യ വീണ്ടും എത്തുകയാണ്. ആക്ഷനും തീപാറുന്ന ഡയലോഗുകള്‍ക്കുമൊന്നും മൂന്നാം ഭാഗത്തിലും ഒരു കുറവുമില്ലായിരിക്കും എന്നാണ് മോഷന്‍ പോസ്റ്റര്‍ നല്‍കുന്ന സൂചന. സിങ്കത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളുമൊരുക്കിയ ഹരി തന്നെയാണ് മൂന്നാം ഭാഗവും സംവിധാനം ചെയ്യുന്നത്. ഹാരിസ് ജയരാജിന്റേതാണ് സംഗീതം. അനുഷ്‌കാ ഷെട്ടിയും ശ്രുതി ഹസനുമാണ് ചിത്രത്തിലെ നായികമാര്‍.

DONT MISS
Top