ദുബായ് ഭരണാധികാരിയുടെ മനം കവര്‍ന്ന് കൊച്ചു പെണ്‍കുട്ടിയുടെ അനുകരണ വീഡിയോ

sheikh

ദുബായ്: യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഹൃദയം കവര്‍ന്നിരിക്കുകയാണ് ഈ കൊച്ചു പെണ്‍കുട്ടി. തന്റെ പ്രസംഗം അനുകരിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ നേരില്‍ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് ദുബായ് ഭരണാധികാരി.

തന്റെ കുട്ടിത്തം നിറഞ്ഞ ശൈലിയില്‍ ഷെയ്ഖ് മുഹമ്മദിന്റെ പ്രസംഗം അനുകരിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഷെയ്ഖിന്റേതു പോലുള്ള ആംഗ്യങ്ങളും, ഭാവ പ്രകടനങ്ങളുമെല്ലാം പെണ്‍കുട്ടി അനുകരിക്കാന്‍ ശ്രമിക്കുന്നുമുണ്ട്.

വീഡിയോ ഒരിക്കല്‍ കൂടി ട്വീറ്റ് ചെയ്ത ഷെയ്ഖ് കുട്ടിയെ നേരില്‍ കാണണമെന്നും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ കണ്ടെത്തിക്കൊടുക്കണമെന്നും ട്വിറ്റര്‍ ഉപയോക്താക്കളോട് ഷെയ്ഖ് പറഞ്ഞു.  വീഡിയോ ഷെയര്‍ ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ 50,000 പേരാണ് വീഡിയോ കണ്ടത്.

DONT MISS
Top