ഇമ്രാന്‍ ഖാന്റെ ഭീഷണി; പാകിസ്താനില്‍ റാലികള്‍ക്കും പ്രകടനങ്ങള്‍ക്കും വിലക്ക്

imran-khan

ഫയല്‍

ഇസ്‌ലാമാബാദ്: പാകിസ്താന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന റാലികള്‍ക്കും പ്രകടനങ്ങള്‍ക്കും വിലക്ക്. അടുത്ത രണ്ട് മാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ മുന്‍ പാക് ക്രിക്കറ്റ് താരവും പിടിഐ നേതാവുമായ ഇമ്രാന്‍ ഖാന്‍ പ്രക്ഷോഭം നടത്താനിരിക്കുന്ന സാഹചര്യത്തിലാണ് രാജ്യ തലസ്ഥാനത്ത് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ ഒന്നിന് ഇസ്‌ലാമാബാദില്‍ വന്‍ പ്രക്ഷോഭം നടത്താനാണ് പിടിഐ തീരുമാനിച്ചിരിക്കുന്നത്.

ബ്രിട്ടനില്‍ നവാസ് ഷെരീഫിന്റെ കുടുംബം കള്ളപ്പണ നിക്ഷേപം നടത്തിയെന്ന് ആരോപിച്ചാണ് പിടിഐ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. കള്ളപ്പണത്തിന്റെ ഉത്തരവാദിത്വം ഷെരീഫ് ഏറ്റെടുക്കുന്നതു വരെ പാക് സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കില്ലെന്ന് പാകിസ്താന്‍ തെഹരീക്കെ ഇന്‍സാഫിന്റെ തീരുമാനം.

DONT MISS
Top