സുഹൃത്തുക്കള്‍ക്കൊപ്പം അമലാ പോളിന്റെ പിറന്നാള്‍ ആഘോഷം മലേഷ്യയില്‍

amala-paul

പിറന്നാള്‍ ആഘോഷിച്ച് അമലാ പോള്‍

മലേഷ്യയില്‍ 25-ആം പിറന്നാള്‍ ആഘോഷിച്ച് നടി അമലാ പോള്‍. സഹോദരന്‍ അഭിജിത് പോളിനും സുഹൃത്തുക്കള്‍ക്കും ഒപ്പമായിരുന്നു അമലയുടെ അത്തവണത്തെ പിറന്നാള്‍. അമല തന്നെയാണ് പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്.

സംവിധായകന്‍ എഎല്‍ വിജയ്‌യുമായി വേര്‍പിരിഞ്ഞ ശേഷം കുറച്ചു നാള്‍ സിനിമയില്‍ നിന്ന് വിട്ടു നിന്ന അമല ഇപ്പോള്‍ വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. കന്നടയില്‍ ഹെബ്ബുലിയും തമിഴില്‍ വടചൈന്നൈയുമാണ് അമലയുടെ പുതിയ പ്രോജക്ടുകള്‍.

DONT MISS
Top