കണ്ണൂര്‍ മെഡിക്കല്‍ കോളജ് അടച്ചുപൂട്ടി; വിദ്യാര്‍ത്ഥികള്‍ പെരുവഴിയില്‍, ട്രേഡ് യൂണിയന്‍ സമരമാണ് കാരണമെന്ന വാദം പൊളിയുന്നു

ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

കണ്ണൂര്‍: ട്രേഡ് യൂണിയന്‍ സമരമെന്ന കള്ളന്യായം പറഞ്ഞ് കണ്ണൂര്‍ മെഡിക്കല്‍ കോളജ് അടച്ചുപൂട്ടി. അയ്യായിരത്തോളം വിദ്യാര്‍ത്ഥികളാണ് ഇതോടെ വഴിയാധാരമാകുന്നത്. മലപ്പുറത്തേക്ക് കോളജ് മാറ്റണമെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പച്ചക്കള്ളമാണെന്ന് റിപ്പോര്‍ട്ടര്‍ അന്വേഷണത്തില്‍ വ്യക്തമായി.

അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മലപ്പുറത്തേക്ക് മാറ്റുന്ന നടപടിക്രമങ്ങള്‍ക്കായി ഒരു വര്‍ഷമെടുക്കുമെന്നും അതുവരെ കേന്ദ്രസേനയെ വിന്യസിച്ചാലേ അധ്യയനം തുടരാനാകൂ എന്ന് ചൂണ്ടിക്കാട്ടിയാണ് കോളജ് അധികൃതര്‍ കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ട്രേഡ് യൂണിയന്‍ സമരം തുടരുന്നതാണ് കോളജിന്റെ പ്രവര്‍ത്തനം തടസപ്പെടാന്‍ കാരണമെന്ന്് സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാലിത് പച്ചക്കള്ളമാണെന്ന് റിപ്പോര്‍ട്ടര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. രണ്ടായിരത്തോളം വരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ക്ലാസോ സംവിധാനങ്ങളോ വര്‍ഷങ്ങളായി കോളജിലില്ലെന്ന് വിദ്യാര്‍ത്ഥികള്‍ തന്നെ സമ്മതിക്കുന്നു. അഫിലിയേഷന്‍ ലഭിക്കാനായി വ്യാജരോഗികളെ കൊണ്ടുവരാറാണ് പതിവ്. അഫിലിയേഷന്‍ പോകുമെന്ന ഘട്ടമെത്തിയപ്പോള്‍ കുറ്റം സമരക്കാരുടെ ചുമലിലിടുകയാണെും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

സര്‍ക്കാര്‍ കരാറില്‍ ഒപ്പിടാതെ സ്വന്തം നിലക്ക് ലക്ഷങ്ങള്‍ ഫീസ് വാങ്ങി പ്രവേശനം നടത്തിയ കോളേജില്‍ ക്രമക്കേട് നടന്നുവെന്ന് ജെയിംസ് കമ്മിറ്റി നേരത്തെ, കണ്ടെത്തിയിരുന്നു. എന്നിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പഠനാന്തരീക്ഷമൊരുക്കാന്‍ തയ്യാറാകാതിരുന്ന മാനേജ്‌മെന്റാണ് ഒരു സുപ്രഭാതത്തില്‍ കോളേജ് അടച്ചുപൂട്ടുന്നത്. പരീക്ഷ അടുത്തിരിക്കെ കോളേജ് അടച്ചുപൂട്ടിയത് തങ്ങളുടെ ഭാവിയെ ബാധിക്കുമോയെന്ന ആശങ്കയിലാണിവര്‍.

DONT MISS
Top