കൊച്ചിന്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിനിയുടെ മരണം ഗുരുതര ചികിത്സാ പിഴവ് മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

kallamassery

ഷംന തസ്നീം (ഫയല്‍ ചിത്രം)

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ കണ്ണൂര്‍ സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ഥിനി ഷംന തസ്‌നീം (22) മരിക്കാനിടയായ സംഭവത്തില്‍ ഗുരുതര ചികിത്സാപ്പിഴവുകളെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

എംബിബിഎസ് വിദ്യാര്‍ത്ഥിനിയായിരുന്ന ഷംന തസ്‌നീം ജുലായ് 18 ന് മെഡിക്കല്‍ കോളേജില്‍ നിന്നും എടുത്ത കുത്തിവെയ്പിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. മരണദിവസം ഉച്ചയ്ക്ക് സഹപാഠികളോടൊപ്പം നടന്നാണ് ഷംന ഹോസ്റ്റലില്‍ നിന്ന് ഒപിയില്‍ എത്തിയതെന്നും ഡോക്ടറുടെ നിര്‍ദേശപ്രകാരം കുത്തിവെയ്പ്പ് എടുക്കുകയുമായിരുന്നു. രോഗവിവരം മനസ്സിലാക്കതെ നല്‍കിയ കുത്തിവയ്പാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ വ്യക്തമായിരരുന്നു.

അതേ സമയം മകള്‍ മരിച്ച് നൂറ് ദിവസം പിന്നിടുമ്പോഴും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടായില്ലെന്ന ആരോപണവുമായി പെണ്‍കുട്ടിയുടെ പിതാവും രംഗത്തെത്തിയിട്ടുണ്ട്.

DONT MISS
Top