ഇറ്റലയില്‍ ശക്തമായ ഭൂചലനം, നിരവധി പേര്‍ക്ക് പരുക്ക്

ദൃശ്യങ്ങള്‍

ദൃശ്യങ്ങള്‍

റോം: ഇറ്റലിയെ പിടിച്ചുലച്ച് ഭൂചലനം. ഒരു മണിക്കൂറിനിടെ രണ്ട് വന്‍ ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം വെകിട്ട് ഏഴുമണിക്ക് അനുഭവപ്പെട്ട ആദ്യ ചലനം റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി.

രണ്ടാമത്തെ ഭൂചലനം 6.4 തീവ്രതയില്‍ ഉള്ളതായിരുന്നു. ഭൂചലനത്തില്‍ റോമിലെ കൊളോസിയത്തിന് നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായും ഉസിറ്റ സിറ്റി തകര്‍ന്നതായും മേയര്‍ മാര്‍ക്കോ റിനാള്‍ഡി വ്യക്തമാക്കി.

വന്‍ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങളും ഒഴിപ്പിക്കല്‍ നടപടികളും തുടരുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഓഗസ്റ്റ് മാസത്തില്‍ ഇറ്റലിയിലുണ്ടായ ഭൂകമ്പത്തില്‍ 300 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

DONT MISS
Top