വെനസ്വലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു

വെനസ്വലയിലെ പ്രക്ഷോഭത്തില്‍ നിന്ന്

വെനസ്വലയിലെ പ്രക്ഷോഭത്തില്‍ നിന്ന്

കാരക്കാസ്: വെനസ്വലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ശക്തമാകുന്നു. പ്രക്ഷോഭത്തില്‍ ഒരു പൊലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

രാജ്യത്തെ ഹിതപരിശോധ നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്. ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് രണ്ട് ലക്ഷത്തിലധികം പേരില്‍ നിന്ന് ഒപ്പ് ശേഖരണം സമരക്കാര്‍ നടത്തി.

നിര്‍ത്തിവെച്ചിരിക്കുന്ന ഹിതപരിശോധന പുന:രാരംഭിച്ചില്ലെങ്കില്‍ അടുത്ത ആഴ്ച പ്രസിഡന്റിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ തങ്ങളുടെ ആവശ്യം അംഗീകരിച്ചെടുപ്പിക്കാനാകുമെന്ന് പ്രതിപക്ഷ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

പ്രസിഡന്റെ നിക്കോളാസ് മഡ്യൂറോയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തെരുവുകള്‍ സ്തംഭിപ്പിച്ചു. പ്രക്ഷോഭത്തില്‍ 120 ലേറെ പേര്‍ക്ക് പരുക്കേറ്റതായും 150 ലെറെ പേരെ അറസ്റ്റ് ചെയ്‌തെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

വോട്ടേഴ്‌സ് ലിസ്റ്റില്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹിതപരിശോധന നിര്‍ത്തിവെച്ചിരിക്കുന്നത്. പ്രതിപക്ഷം ഹിതപരിശോധനാ ആവശ്യം ഉന്നയിച്ചതോടെ സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള പോര് രൂക്ഷമാവുകയായിരുന്നു.

DONT MISS
Top