അഫ്ഗാനിസ്ഥാനില്‍ ഐഎസ് ആക്രമണം; 30 അഫ്ഗാന്‍ പൗരന്മാരെ ഭീകരര്‍ വെടിവെച്ച് കൊന്നു

afhan

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഐഎസ് ആക്രമണം. അഫ്ഗാനിസ്ഥനിലെ ഗോര്‍ പ്രവിശ്യയില്‍ ഐഎസ് നടത്തിയ നരനായാട്ടില്‍ 30 അഫ്ഗാന്‍ പൗരന്മാരാണ് കൊല്ലപ്പെട്ടത്. ഐഎസ് ഭീകരര്‍ ഇവരെ ബന്ദികളാക്കുകയും പിന്നീട് വെടിവെച്ച് കൊല്ലുകയുമായിരുന്നുവെന്ന്് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്നലെ അഫ്ഗാന്‍ സൈന്യം നടത്തിയ സൈനിക നീക്കത്തില്‍ ഗോര്‍ പ്രവിശ്യയിലെ ഐഎസ് കമ്മാന്‍ഡറെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നും അതിന് മറുപടിയെന്നവണ്ണമാണ് 30 ഓളം അഫ്ഗാന്‍ പൗരന്മാരെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതെന്നും ഗോര്‍ മേഖലാ ഗവര്‍ണറിന്റെ വക്താവ് അബ്ദുള്‍ ഹെയ് ഖാത്തിബി അറിയിച്ചു.

ചൊവാഴ്ച പ്രവിശ്യ തലസ്ഥാനമായ ഫെറോസ് കോഹിലും സമാന രീതിയില്‍ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാറന്‍ മേഖലയായ ഗോറില്‍ അടുത്തിടെ ഐഎസ് നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.

DONT MISS
Top