വിക്കറ്റിന് പിന്നില്‍ വീണ്ടും ധോണി മാജിക്; അമ്പരന്ന് ക്രിക്കറ്റ് ലോകം

dhoni

റാഞ്ചി: ബാറ്റ്‌സ്മാന്മാരെ മിന്നല്‍വേഗത്തിലുള്ള സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്ന ധോണിയെ നിരവധി തവണ നാം കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള അസാമാന്യ പ്രകടനത്തിനാണ് റാഞ്ചി ക്രിക്കറ്റ് സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിച്ചത്.

ന്യൂസിലാന്റ് ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലര്‍ ആണ് ധോണിയുടെ പുതിയ ഇര. റണ്ണിനായി ഓടിയ ടെയ്‌ലറെ അമ്പരപ്പിച്ച് കൊണ്ടായിരുന്നു ക്യാപ്റ്റന്‍ കൂളിന്റെ ഈ പ്രകടനം. വിക്കറ്റിന് പിന്നില്‍ തിരിഞ്ഞ് നില്‍ക്കുകയായിരുന്ന ധോണി പന്ത് കൈയ്യിലെത്തിയ ഉടന്‍ തന്നെ വിക്കറ്റിലേക്കെറിയുന്നു. ടെയ്‌ലര്‍ ക്രീസിലെത്തും മുന്‍പ് തന്നെ വിക്കറ്റ് തെറിച്ചു.

മത്സരത്തില്‍ ആറാമനായാണ് ടെയ്‌ലര്‍ പുറത്തായത്. 35 റണ്‍സാണ് ടെയ്‌ലറുടെ സംഭാവന. മത്സരത്തില്‍ ആദ്യ ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റ് 260 റണ്‍സെടുത്തു.

DONT MISS
Top