ബഹിരാകാശ നിലയത്തില്‍ നിന്നും ഫെയ്സ്ബുക്ക് ലൈവുമായി നാസ (വീഡിയോ)

ലൈവ് വീഡിയോയില്‍ നിന്നും

ലൈവ് വീഡിയോയില്‍ നിന്നും

ബഹിരാകാശ നിലയത്തില്‍ നിന്നും ഫെയ്‌സ്ബുക്ക് ലൈവുമായി നാസ. ബഹിരാകാശത്തു നിന്നുള്ള ഭൂമിയുടെ അമ്പരിപ്പിക്കുന്ന കാഴ്ചകളുമായി ലൈവ് സ്ട്രീമിംഗ് ആരംഭിച്ച നാസയുടെ ലൈവ് നിലവില്‍ ഒരു മണിക്കൂര്‍ പിന്നിട്ടു. പന്ത്രണ്ടായിരത്തിനടുത്താണ് ഇപ്പോള്‍ ലൈവിന് കാഴ്ചക്കാരുള്ളത്.

INTERESTINATE എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നാണ് ലൈവ് വീഡിയോ സ്ട്രീം ചെയ്യുന്നത്.  ആദ്യ മിനുട്ടുകളില്‍ ഒരു ലക്ഷത്തിനടുത്തായിരുന്നു ലൈവ് വീഡിയോയുടെ റിയല്‍ ടൈം കാഴ്ച.  എണ്ണായിരത്തിലധികം ഫെയ്സ്ബുക്ക് പേജുകളിലേക്ക് വീഡിയോ ഷെയര്‍ ചെയ്തു പോയിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് കഴിഞ്ഞ ജൂണ്‍ ഒന്നിന് ബഹിരാകാശ കേന്ദ്രത്തിലെ മൂന്ന് ബഹിരാകാശ യാത്രികരുമായി സംവദിച്ചാണ് ഫെയ്‌സ്ബുക്ക് ലൈവിന് തുടക്കം കുറിച്ചത്. അന്ന് ഭൂമിയില്‍ നിന്ന് ബഹിരാകാശ കേന്ദ്രത്തിലേക്ക് നടന്ന ലൈവ് സംഭാഷണം നാസ ഫെയ്‌സ്ബുക്ക് പേജില്‍ ലൈവായി പോസ്റ്റ് ചെയ്തിരുന്നു. 20 മിനുട്ട് നീണ്ടുനിന്നു ലൈവ് വീഡിയോയില്‍ അന്ന് കാഴ്ചക്കാരും ചോദ്യങ്ങളുമായി പങ്കുചേര്‍ന്നിരുന്നു.

DONT MISS
Top