‘മകളെ മേയറാക്കാന്‍ സിഎന്‍ ബാലകൃഷ്ണന്‍ ഗാന്ധി ഘാതകരെ കൂട്ടുപിടിക്കുന്നു’; തൃശൂരില്‍ ഐ ഗ്രൂപ്പിന്റെ പേരില്‍ വ്യാപക പോസ്റ്റര്‍ പ്രചരണം

cn

തൃശൂര്‍: തൃശൂരില്‍ മുന്‍മന്ത്രി സിഎന്‍ ബാലകൃഷ്ണനെതിരെ വ്യാപകമായി കയ്യെഴുത്ത് പോസ്റ്ററുകള്‍. രാമനിലയം, കളക്ട്രേറ്റ്, പ്രസ്‌ക്ലബ് പരിസരങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഡിസിസി അധ്യക്ഷസ്ഥാനത്തിനായി ബാലകൃഷ്ണന്‍ നടത്തുന്ന നീക്കത്തിനെതിരെ ഐ ഗ്രൂപ്പില്‍ നിന്നുതന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രായാധിക്യമുള്ളവര്‍ മാറി നില്‍ക്കണം എന്നായിരുന്നു വിടി ബല്‍റാം ഉള്‍പ്പെടെയുള്ള നേതാക്കള്‍ അഭിപ്രായപ്പെട്ടത്.

മകളെ മേയറാക്കാന്‍ ബിജെപിയുമായി സന്ധി ചെയ്യുന്നു, അധികാരമോഹിയായ സിഎന്‍ ബാലകൃഷ്ണന്‍ കോണ്‍ഗ്രസിന്റെ ശാപം തുടങ്ങിയ വിമര്‍ശനങ്ങളാണ് ജനാധിപത്യ ഐ ഗ്രുപ്പിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലുള്ളത്.

DONT MISS
Top