ഇന്ത്യ ശ്രമിക്കുന്നത് പാകിസ്താനെ ഉള്ളില്‍ നിന്നും തകര്‍ക്കാന്‍: ഇമ്രാന്‍ ഖാന്‍

imran
ഇസ്‌ലാമാബാദ്: പാകിസ്താനെ ഉള്ളില്‍ നിന്ന് തകര്‍ക്കാന്‍ ഇന്ത്യ ശ്രമിക്കുന്നതായി തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാനും മുന്‍ പാക് ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍. കഴിഞ്ഞ ദിവസം ക്വെറ്റയില്‍ ഭികരാക്രമണം നടന്ന പൊലീസ് ട്രെയിനിങ് ക്യാമ്പ് സന്ദര്‍ശിക്കാന്‍ പോകവെയാണ് ഇമ്രാന്റെ പ്രസ്താവന.

പാകിസ്താന്റൊനില്‍ അഴിമതിക്കെതിരായ നീക്കങ്ങളെ ഇന്ത്യ തടയുകയാണ്്. പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുയാണെന്നും ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി. പനാമ രേഖകളില്‍ പറയുന്ന കള്ളപ്പണ നിക്ഷേപവും അഴിമതിയും സംബന്ധിച്ച ആരോപണങ്ങളില്‍ നിന്ന രക്ഷപ്പെടാന്‍ മാത്രമാണ് നവാസ് ഷെരീഫ് ശ്രമിക്കുന്നത്. പനാമ പേപ്പേഴ്‌സിലുള്ളത് വെറും ആരോപണങ്ങളല്ല. പ്രധാനമന്ത്രിയുടെ അഴിമതിയുടെ തെളിവാണെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.

അഴിമതിയും തീവ്രവാദവും ചേര്‍ന്നുള്ള ഭരണമാണ് പാകിസ്താനില്‍ നടക്കുന്നത്. രാജ്യത്തെ അപകട സാധ്യതയില്‍ നിര്‍ത്തിയിരിക്കുകയാണ് ശരീഫെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top