ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ ചൈനീസ് പടക്ക വില്‍പനയ്ക്ക് നിരോധനം

crackers

ദില്ലി: ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനീസ് പടക്ക വില്‍പനക്ക് കടുത്ത നിരോധനമാണ് ദില്ലിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൈനീസ് പടക്കങ്ങള്‍ ദേശീയ തലസ്ഥാന നഗരിയില്‍ വായു മലിനീകരണം ഉണ്ടാക്കുന്നുണ്ടെന്ന പഠന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ദില്ലിയിലെ കേന്ദ്ര മലിനീകരണ നിയന്ത്രണ സമിതിയാണ് നിരോധനത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

ചൈനീസ് പടക്കങ്ങളുടെ വില്‍പന നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ദില്ലി പരിസ്ഥിതി മന്ത്രി ഇമ്രാന്‍ ഹുസൈന്‍ വിലയിരുത്തി. അനധിക്യത ചൈനീസ് പടക്ക വില്‍പന തടയുന്നതിന് കര്‍ശന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ ഉദ്യേഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്. ദില്ലി പൊലീസിന്റേയും കേന്ദ്ര മലിനീകരണ നിയന്ത്രണ സമിതിയുടേയും പ്രവര്‍ത്തനങ്ങള്‍ വിഷയത്തില്‍ ഏകോപിപ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു. പടക്കങ്ങള്‍ ആഘോഷങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ടുള്ള പ്രചരണ പരിപാടികള്‍ക്കും ദില്ലി സര്‍ക്കാര്‍ ഒരുങ്ങുന്നുണ്ട്.

DONT MISS
Top