ദുബായിയില്‍ പീഢനം; ഇന്ത്യന്‍ സൂപ്പര്‍വൈസര്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ദുബായ്: ദുബായിയില്‍ മദ്യപിച്ചെത്തിയ ഇന്ത്യന്‍ സൂപ്പര്‍വൈസര്‍ സഹപ്രവര്‍ത്തകയായ നേപ്പാളി സ്ത്രീയെ പീഡിപ്പിച്ചു. 47 വയസ്സുകാരനായ ഇന്ത്യന്‍ സൂപ്പര്‍വൈസര്‍ മദ്യപിച്ച് സഹപ്രവര്‍ത്തകയെ കടന്ന് കടന്ന് പിടിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്റെ പ്രസ്തവനയില്‍ പറയുന്നു. സഹപ്രവര്‍ത്തകയായ നേപ്പാളി യുവതിയെ തുടര്‍ച്ചയായി അടിച്ച് തളര്‍ത്തിയതിന് ശേഷം പ്രതി പീഡിപ്പിക്കുകയായിരുന്നു.

എന്നാല്‍ കോടതിയില്‍ തനിക്ക് മേല്‍ ചുമത്തപ്പെട്ട കുറ്റങ്ങളെ പ്രതി നിരാകരിച്ചു. ജുലായ് മാസം 10 നായിരുന്നു സംഭവം. വെളുപ്പിനെ 2 മണിയ്ക്ക് ജോലി കഴിഞ്ഞ് താന്‍ വിശ്രമ മുറിയില്‍ ഇരിക്കവെയാണ് സൂപ്പര്‍വൈസര്‍ കടന്നെത്തിയതെന്നും അസമയത്തുള്ള പ്രതിയുടെ സാന്നിധ്യം താന്‍ ചോദ്യം ചെയ്‌തെന്നും പീഢനത്തിനിരയായ നേപ്പാളി യുവതി പറഞ്ഞു. തുടര്‍ന്ന് പുറത്തേക്കിറങ്ങാന്‍ ശ്രമിക്കവെ, പ്രതി തന്നെ കടന്ന് പിടിച്ച് ആക്രമിക്കുകയായിരുന്നുവെന്നും തളര്‍ന്നവശയായ തന്നെ പീഡിനത്തിന് ഇരയാക്കുകയുമായിരുന്നു എന്നും നേപ്പാളി യുവതി അറയിച്ചു. പീഢനത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി കൂട്ടിചേര്‍ത്തു.

പിന്നീട് അവശയായ യുവതി സെക്യൂരിറ്റി ഗാര്‍ഡിനെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു, പ്രതിയെ പറ്റിയുള്ള വിവരങ്ങള്‍ നല്‍കി. പിന്നാലെ പൊലീസ് എത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേ ദിവസം, വൈകിട്ട് മൂന്ന് മണിയോടെ പൊലീസ് പ്രതിയെ പിടികൂടുകയും യുവതി പ്രതിയെ തിരിച്ചറിയുകയും ചെയ്തു.

എന്നാല്‍ താന്‍ യുവതിയുടെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും, തന്നെ അസഭ്യം പറഞ്ഞതിനാലാണ് യുവതിയെ താന്‍ അടിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രതിയുടെ ഡിഎന്‍എ സാമ്പിളുകള്‍ യുവതിയുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കേസിന്റെ വിചാരണ നവംബര്‍ 15 വരെ കോടതി മാറ്റി വെച്ചു.

DONT MISS
Top