ഈ ലിസ്റ്റില്‍ നിങ്ങളുടെ ഫോണും ഉണ്ടോ; എങ്കില്‍ ന്യൂഗട്ടിന്‍റെ അപ്ഡേറ്റ് നിങ്ങള്‍ക്കും ലഭിക്കും

nougat

ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പായ ന്യൂഗട്ട് പുറത്തിറങ്ങിയിട്ട് കാലം കുറച്ചായി. ആന്‍ഡ്രോയ്ഡ് ന്യൂഗട്ട് 7.0 ന് പിന്നാലെ, 7.1 വേര്‍ഷനും ന്യൂഗട്ടിനായി ആന്‍ഡ്രോയ്ഡ് അടുത്തിടെ പുറത്തിക്കി. പക്ഷെ, ഇപ്പോഴും ന്യൂഗട്ടിനെ പറ്റിയുള്ള അനിശ്ചിതത്വം തുടരുകയാണ്. നേരത്തെ, മോട്ടോറോളയ്ക്കും വണ്‍പ്ലസിനും ന്യൂഗട്ട് അപ്‌ഡേറ്റ് ലഭിച്ച് തുടങ്ങിയെന്ന വാര്‍ത്ത ഔദ്യോഗികമായി വന്നെങ്കിലും മറ്റ് ബ്രാന്‍ഡുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. എന്നാല്‍ പുതുതായി ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം, ന്യൂഗട്ട് ലഭിക്കുന്ന ബ്രാന്‍ഡുകളും, മോഡലുകളും ചുവടെ നല്‍കുന്നു-

ഗൂഗിള്‍ നെക്‌സസ്-

nexus

ഡിസംബറോടെ ആന്‍ഡ്രോയ്ഡ് 7.1 ന്യൂഗട്ടിന്റെ ഒടിഎ അപ്‌ഡേറ്റ്, നെക്‌സസ് 6പി, നെക്‌സസ് 5എക്‌സ് മോഡലുകള്‍ക്ക് ലഭിക്കും. കൂടാതെ, നെക്‌സസ് 6, നെക്‌സസ് 9, നെക്‌സസ് പ്ലെയര്‍ എന്നീ മോഡലുകള്‍ക്കും ആന്‍ഡ്രോയ്ഡ് ന്യൂഗട്ട് ലഭിക്കുമെന്ന സ്ഥിരീകരണം വന്നിട്ടുണ്ട്.

സാംസങ്ങ്-

samsung

ഗാലക്‌സി നോട്ട് 7 വിവാദത്തില്‍ മുങ്ങിപ്പോയ സാംസങ്ങ്, ന്യൂഗട്ടിന്റെ അപ്‌ഡേഷനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഗാലക്‌സി എസ്7, ഗാലക്‌സി എസ്7 എഡ്ജ് എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ക്കാകും സാംസങ്ങ് നിരയില്‍ ആദ്യം ന്യൂഗട്ട് ലഭിക്കുക.

മോട്ടറോള-

moto

മോട്ടോ സീ, മോട്ടോ ജി (ജെന്‍ 4), മോട്ടോ ജി പ്ലസ് (ജെന്‍ 4) എന്നീ മോഡലുകള്‍ക്കാണ് മോട്ടറോള നിരയില്‍ ആദ്യം ന്യൂഗട്ട് ലഭിക്കുക. പിന്നാലെ, മോട്ടോ ജി പ്ലെയ് (ജെന്‍ 4), മോട്ടോ എക്‌സ് എഡിഷന്‍ (ജെന്‍ 3), മോട്ടോ എക്‌സ് സ്‌റ്റൈല്‍, മോട്ടോ എക്‌സ് പ്ലെയ്, മോട്ടോ എക്‌സ് ഫോഴ്‌സ്, ഡ്രോയ്ഡ് ടര്‍ബോ 2, ഡ്രോയ്ഡ് മാക്‌സ് 2, മോട്ടോ സീ പ്ലെയ്, മോട്ടോ സീ ഫോഴ്‌സ് ഡ്രോയ്ഡ്, മോട്ടോ സീ പ്ലെയ് ഡ്രോയ്ഡ്, മോട്ടോ സീ ഡ്രോയ്ഡ് മോഡലുകള്‍ക്കും ന്യൂഗട്ട് എത്തിച്ചേരും.

സോണി-

sony

തങ്ങളുടെ 11 മോഡലുകള്‍ക്ക് ന്യൂഗട്ട് അപ്‌ഡേറ്റ് ലഭിക്കുമെന്ന് ഔദ്യോഗിക ബ്ലോഗിലൂടെ സോണി അറിയിച്ചിട്ടുണ്ട്. എക്‌സ്പീരിയ എക്‌സ്‌സീ. എക്‌സ്പീരിയ എക്‌സ് കോമ്പാക്ട്, എക്‌സ്പീരിയ സീ3, എക്‌സ്പീരിയ സീ4 ടാബ്ലറ്റ്, എക്‌സ്പീരിയ സീ5, എക്‌സ്പീരിയ സീ5 കോമ്പാക്ട്, എക്‌സ്പീരിയ സീ5 പ്രീമിയം, എക്‌സ്പീരിയ എക്‌സ്, എക്‌സ്പീരിയ എക്‌സ്എ, എക്‌സ്പീരിയ എക്‌സ്എ അള്‍ട്ര, എക്‌സ്പീരിയ പെര്‍ഫോര്‍മന്‍സ് മോഡലുകള്‍ക്കാണ് ന്യൂഗട്ട് അപ്‌ഡേറ്റ് ലഭിക്കുക.

എച്ച്ടിസി-

htc

മുന്‍നിര മോഡലുകളായ എച്ച്ടിസി 10, വണ്‍ എ9, വണ്‍ എം9 എന്നിവയ്ക്ക് ന്യൂഗട്ടിനെ എച്ച്ടിസി നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ന്യൂഗട്ട് അപ്ജഡേറ്റ് എന്ന് ലഭിക്കുമെന്നതിനെ കുറിച്ച് ഔദ്യോഗിക വിശദീകരണം എച്ച്ടിസി നല്‍കിയിട്ടില്ല. കൂടാതെ, എച്ച്ടിസി ബോള്‍ട്ട് എന്ന പുതിയ പതിപ്പിനെ ന്യൂഗട്ടിനൊപ്പമാണ് എച്ച്ടിസി രംഗത്തിറിക്കുന്നത്.

ഷവോമി-

mi

ഷവോമിയുടെ പ്രമുഖ മോഡലുകളായ എംഐ 5, എംഐ മാക്‌സ്, എംഐ 4 എസ്, റെഡ്മി നോട്ട് 3, റെഡ്മി നോട്ട് 4, റെഡ്മി 2 പ്രൈം, റെഡ്മി 3, റെഡ്മി 3 എസ്, മി നോട്ട്, മി നോട്ട് പ്രോ, മി പാഡ് 2, മി 4 ഐ എന്നിവയ്ക്ക് ഉടന്‍ തന്നെ ന്യൂഗട്ട് ലഭിക്കുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

DONT MISS
Top