സൂപ്പര്‍ ഹീറോയായി ഹൃത്വിക് റോഷന്‍; ആരാധകരെ അമ്പരപ്പിച്ച് ‘കാബില്‍’ ട്രെയിലര്‍

kaabil

ചിത്രത്തില്‍ നിന്ന്

ഹൃത്വിക് റോഷനും യാമി ഗൗതവും പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം കാബിലിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഒരു അന്ധകഥാപാത്രമായാണ് ഹൃത്വിക് എത്തുന്നത്. ഒരു സൈക്കോളജിക്കല്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ട്രെയിലറും ഏറെ ശ്രദ്ധ നേടിയിരുന്നു.

ഐശ്വര്യ റായ് നായികയായി എത്തിയ ജസ്ബ സംവിധാനം ചെയ്ത സഞ്ജയ് ഗുപ്തയാണ് ചിത്രത്തിന് പിന്നില്‍. ഹൃത്വിക്കിന്റെ അച്ഛന്‍ രാകേഷ് റോഷനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി 26-ന് ചിത്രം റിലീസ് ചെയ്യും.

DONT MISS
Top