നിഗൂഢതകള്‍ നിറച്ച സസ്പെന്‍സ് ത്രില്ലറുമായി വിദ്യാ ബാലന്‍; കഹാനി 2 ട്രെയിലര്‍

moves

കഹാനി 2

പ്രേക്ഷകരെ ആദ്യന്തം ഞെട്ടിച്ച് വിദ്യാ ബാലന്‍ ചിത്രം കഹാനി 2-വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 2012-ല്‍ പുറത്തിറങ്ങിയ കഹാനിയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ചിത്രത്തില്‍ ദുര്‍ഗാ റാണി സിംഗ് എന്ന ശക്തയായ സ്ത്രീകഥാപാത്രമായാണ് വിദ്യാ ബാലന്‍ എത്തുന്നത്. സുജയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രം വിദ്യാ ബാലന്റെ കരിയറിലെ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ്.

കഹാനിയുടെ ആദ്യ ഭാഗത്തിലെ കഥാപാത്രമായ ദുര്‍ഗാ റാണി സിംഗ് എന്ന യുവതിയുടെ ജീവിതത്തിലെ രണ്ടാം രണ്ടാം ഘട്ടമാണ് ചിത്രം പറയുന്നത്. ഒരമ്മ തന്റെ മകളെ തട്ടിക്കൊണ്ടു പോയതായും കൊന്നതായും ആരോപിച്ച് പൊലീസ് നടത്തുന്ന അന്വേഷണമാണ് ചിത്രം പറയുന്നത്. ആദ്യ ഭാഗം പോലെ സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തില്‍ അര്‍ജ്ജുന്‍ രാംപാലാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് അര്‍ജ്ജുന്‍ എത്തുന്നത്. നവംബര്‍ 25-ന് ചിത്രം തീയറ്ററുകളിലെത്തും.

DONT MISS
Top