ബാലന്‍ ഡി ഓര്‍ പുരസ്കാര സാധ്യതാ പട്ടികയില്‍ റൊണാള്‍ഡോയും ബെയ്‌ലും

ronaldo
പാരീസ്: കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തിന്റെ നാമനിര്‍ദേശ പട്ടികയില്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, വെയ്ല്‍സ് താരം ഗാരെത് ബെയ്ല്‍, അര്‍ജന്റീനന്‍ താരം സെര്‍ജിയോ അഗ്യൂറോ, എന്നിവര്‍ ഇടം പിടിച്ചു. ഫ്രഞ്ച് ഫുട്‌ബോള്‍ മാസികയാണ് ഇക്കാര്യം പുറത്തുവിട്ടത്.

നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റു 30 താരങ്ങളുടെ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്ന് മാസിക റിപ്പോര്‍ട്ട് ചെയ്തു. മെസ്സിയും റൊണാള്‍ഡോയുമാണ് കഴിഞ്ഞ ഏഴു വര്‍ഷമായി ബാലന്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ളത്. 2009, 2010, 2011, 2012, 2015 വര്‍ഷങ്ങളില്‍ മെസിയും 2013,2014 വര്‍ഷങ്ങളില്‍ റൊണാള്‍ഡോയും പുരസ്‌കാരം നേടി. ലാലീഗയില്‍ കളിക്കുന്ന ഒരാള്‍ക്ക് ഇത്തവണ പുരസ്‌കാരം ലഭിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് വിലയിരുത്തല്‍.

ഫ്രാന്‍സ് ഫുട്‌ബോളും ഫിഫയും തമ്മിലുള്ള കരാര്‍ അവസാനിപ്പിച്ച ശേഷമുള്ള ആദ്യ ബാലന്‍ ഡി ഓര്‍ പുരസ്‌കാരമാണിത്. മാധ്യമപ്രവര്‍ത്തകരുടെ സമിതിയാണ് ഇത്തവണ പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കുക.

DONT MISS
Top