ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു

ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്‌സ് 101 പോയിന്റ് നേട്ടത്തോടെ 28,179 ലും, നിഫ്റ്റി 15 പോയിന്റ് നേട്ടത്തോടെ 8,708 ലും വ്യാപാരം അവസാനിപ്പിച്ചു.

ഐസിഐസിഐ ബാങ്ക്, ടാറ്റാ മോട്ടേഴ്‌സ്, ഒഎന്‍ജിസി ഓഹരികളിലുണ്ടായ മുന്നേറ്റമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇതിന് പുറമേ ആഗോള വിപണികളിലുണ്ടായ അനുകൂല തരംഗവും വിപണിയെ സ്വാധീനിച്ചു. ബാങ്ക്, ഓട്ടോ, എണ്ണ പ്രക്യതിവാതക ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍, ഐടി, ക്യാപിറ്റല്‍ ഗുഡ്‌സ് ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി.

കിട്ടാക്കടവിഷയത്തില്‍ പൊതുമേഖല ബാങ്കുകളുടെ ഉന്നതതല മാനേജ്‌മെന്റ് വിഭാഗങ്ങള്‍ ചര്‍ച്ച നടത്താന്‍ ഒരുങ്ങുന്നതാണ് ബാങ്ക് ഓഹരികളില്‍ പ്രതിഫലിച്ചത്.

DONT MISS
Top