മഹിഷ്മതിയിലെ കാഴ്ച്ചകളിലേക്ക് സ്വാഗതം, ബാഹുബലിയുടെ വിശേഷങ്ങളുമായി 360 ഡിഗ്രീ വെര്‍ച്ച്വല്‍ റിയാലിറ്റി വീഡിയോ

baahubali

കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി പല ഭാഷകളിലുമായി വാരിക്കൂട്ടിയത് കോടികളാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. ‘ബാഹുബലി ദി കണ്‍ക്ലൂഷന്‍’ അടുത്ത ഏപ്രിലിലാണ് റിലീസ് ചെയ്യുക പക്ഷെ ചിത്രത്തിന്റെ പ്രമോഷനില്‍ ഇപ്പോഴേ മികച്ച ശ്രദ്ധ ചെലുത്തിയിരിക്കുകയാണ് രാജമൗലിയും സംഘവും. പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് രണ്ടാം ഭാഗത്തിന്റെ പ്രമോഷന്‍ വീഡിയോ ഒരുക്കിയിരിക്കുന്നത്. ബാഹുബലിയുടെ ലെക്കേഷന്‍ കാഴ്ച്ചകള്‍ പങ്ക് വെക്കുന്ന വെര്‍ച്ച്വല്‍ റിയാലിറ്റി വീഡിയോയാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്.

മഹിഷ്മതിയിലെ കൊട്ടാരത്തിന്റെ 360 ഡിഗ്രി ആംഗിളിലുള്ള കാഴ്ച്ച സമ്മാനിക്കുന്ന വീഡിയോയിലേക്ക് പ്രേക്ഷകരെ സ്വീകരിക്കുന്നത് സംവിധായകന്‍ എസ്എസ് രാജമൗലി തന്നെയാണ്. ചിത്രത്തിലെ താരങ്ങലായ അനുഷ്‌കാ ശര്‍മ്മയും റാണാ ദഗുബതിയും കൊട്ടാര കാഴ്ചകളെ പരിചയപ്പെട്ടുത്തുമ്പോള്‍ രാജ്യത്തിന്റെ യഥാര്‍ത്ഥ അവകാശി താന്‍ തന്നെയാണെന്ന് ബാഹുബലിയായെത്തുന്ന പ്രഭാസ് പറയുന്നതും വീഡിയോയില്‍ ഉണ്ട്. തന്റെ സിംഹാസനത്തില്‍ ഇരുന്നു കൊണ്ടാണ് ബാഹുബലി ചിത്രീകരണ വിശേഷങ്ങള്‍ പങ്ക് വയ്ക്കുന്നത്.

ഇതാദ്യമായാണ് ഒരു ചിത്രത്തിന്റെ പ്രമോഷന് വേണ്ടി വെര്‍ച്ച്വല്‍ റിയാലിറ്റി 360 ഡിഗ്രീ വീഡിയോ തയ്യാറാക്കുന്നത്. കാഴ്ച്ചക്കാരന് യഥേഷ്ടം സ്‌ക്രീനിലെ നാവിഗേഷന്‍ കീകളില്‍ ക്ലിക്ക് ചെയ്ത് ലൊക്കേഷന്‍ കാഴ്ച്ചകള്‍ കാണാം എന്നതാണ് വീഡിയോയുടെ ഏറ്റവും വലിയ പ്രത്യേകത.

DONT MISS
Top