ശാസ്ത്രമെന്ന പേരില്‍ ഉസ്താദിന്റെ മണ്ടത്തരങ്ങള്‍; ട്രോളില്‍ കുടുങ്ങിയ പ്രഭാഷണം

troll

സ്വര്‍ഗത്തില്‍ പോയി തിരിച്ചുവന്ന സിസ്റ്റര്‍ ഷാരോണിന് നവമാധ്യമങ്ങള്‍ വന്‍വരവേല്‍പായിരുന്നു ഒരുക്കിയിരുന്നത്. ഷാരോണിന്റെ സ്വര്‍ഗ യാത്രാ വിവരണത്തിനും വന്‍ സ്വീകാര്യതയാണ് ട്രോള്‍ പേജുകളില്‍ കിട്ടിയത്. എന്നാല്‍ ‘സിസ്റ്റര്‍ ഒരല്‍പം വിശ്രമിച്ചോട്ടെ, ബാക്കി പൊങ്കാല ഞാന്‍ ഏറ്റുവാങ്ങാം’ എന്ന് പറഞ്ഞാണ് ഒരു മതപണ്ഡിതന്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്.

ദൈവത്തിന്റെ ഇടപെടല്‍ കാരണമാണ് ആരും മഴത്തുള്ളി തലയില്‍ വീണ് തലപൊട്ടിത്തെറിച്ച് മരിക്കാത്തതെന്ന കണ്ടുപിടിത്തവുമായാണ് അദ്ദേഹത്തിന്റെ വരവ്. മുമ്പ് ഏതോ മതപ്രഭാഷണ സദസില്‍ അവതരിപ്പിച്ച വീഡിയോയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പതിനായിരം കോടി കിലോമീറ്റര്‍ മുകളില്‍ നിന്നും മിനുറ്റില്‍ 980 കിമീ സ്പീഡില്‍ വരുന്ന മഴത്തുള്ളി വീണ് മനുഷ്യന്റെ തലയോട്ടി ചിതറാതിരിക്കാന്‍ അള്ളാഹുവിന്റെ ഇടപെടലുണ്ടെന്ന് പറയുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.

പതിനായിരം കോടി കിലോമീറ്റര്‍ മുകളിലാണ് നമുക്ക് കാണാനാകുന്ന ആദ്യ മേഘപാളി. അവിടെനിന്ന് ഉല്‍ഭവിക്കുന്ന മഴത്തുള്ളി ഭൂമിയിലേക്ക് കുതിക്കുന്നത് 980 കിലോമീറ്റര്‍ വേഗതയിലാണ്. ഇത്രയും വേഗത്തില്‍ വരുന്ന മഴത്തുള്ളി നമ്മുടെ തലയില്‍ വീണാല്‍ തലയോട് പൊട്ടിത്തെറിച്ചുപോകുമെന്നാണ് ശാസ്ത്രം പറയുന്നതെന്ന് പണ്ഡിതന്‍ സദസിനെ തെറ്റിദ്ധരിപ്പിക്കുന്നു. ഈ മഴത്തുള്ളികളെയാണ് അള്ളാഹു പറഞ്ഞ് വേഗത കുറയ്ക്കുന്നത്. അള്ളാഹുവിന്റെ അടിമകള്‍ താമസിക്കുന്ന ഭൂമിയുടെ ഒരു കിലോമീറ്റര്‍ മുകളിലെത്തുമ്പോള്‍ ഈ മഴത്തുള്ളിയുടെ വേഗത മിനിറ്റില്‍ 980ല്‍നിന്ന് 7 കിലോമീറ്ററായി കുറയ്ക്കുന്നു. അതോടെ മഴ വേഗത കുറഞ്ഞ് നമ്മുടെ തലയില്‍ വീഴുകയും കനത്ത് ആഘാതത്തില്‍ നിന്നും അവന്റെ അടിമകളെ അള്ളാഹു രക്ഷിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറയുന്നു. ഇതിനെയാണ് സോഷ്യല്‍മീഡിയ എടുത്തിട്ട് ട്രോളുന്നത്.

14610883_1847848665448825_34072681157480096_n 14642398_1272274169497292_6176706639047468889_n 14695428_119699755168585_2040820121379619754_n 14801177_1161456933948643_1362758769_n 14804847_1161450917282578_438393050_n 14804863_1161450513949285_1183975029_n 14825620_1161455413948795_398774398_n 14826358_1161453750615628_1549154255_n
DONT MISS
Top