വീഡിയോയില്‍ പെട്ടത് ഡ്രാഗണോ?

ബീജിംഗ്: ചൈനയില്‍ ഇപ്പോഴൊരു വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചിറകുള്ള ഒരു ജന്തു ചൈനയിലെ ഒരു മലനിരകള്‍ക്കിടയിലൂടെ പറക്കുന്നതാണ് വീഡിയോയിലുള്ളത് ഡ്രാഗണിനോട് രൂപസാദൃശ്യമുള്ള ജീവിയാണ് വീഡിയോയില്‍ ഉള്ളത്. വീഡിയോ കണ്ട ചൈനയിലെ ജനങ്ങള്‍ ആശങ്കയിലായിരിക്കുകയാണ് ഇപ്പോള്‍.

ചുവന്ന ഡ്രാഗണുകളുടെ നാട് എന്നാണ് ചൈന അറിയപ്പെടുന്നത്. എന്നാല്‍ ആരെങ്കിലും ഇത്തരമൊന്നിനെ കണ്ടുവെന്ന് പറഞ്ഞാല്‍ എല്ലാവരുമൊന്ന് സംശയിക്കും. സര്‍ക്കാസമായി പരിഗണിക്കുകയോ ചിരിക്കുകയോ ആണ് സാധാരണയായി ഇത്തരം കാര്യങ്ങള്‍ കേട്ടാല്‍ ചെയ്യുക. എന്നാല്‍ വൈറലായ ഈ വീഡിയോ കണ്ടവര്‍ ഞെട്ടിയിരിക്കുകയാണ്. ഡ്രാഗണ്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടോ എന്നാണ് ഇപ്പോള്‍ എല്ലാവരുടേയും സംശയം.

നിഗൂഡമായ ഈ വീഡിയോ യൂട്യൂബില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് അപെക്‌സ് ടിവി (ApexTV) എന്ന ചാനലാണ്. ലാവോസിന്റെ അതിര്‍ത്തിയില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

“ചുറ്റുമുള്ള മലനിരകള്‍ക്ക് വ്യക്തത ഉണ്ടായിരിക്കുകയും ഡ്രാഗണിന് നല്ല വ്യക്തത ഉണ്ടായിരിക്കുകയും ചെയ്യുന്നതിനാല്‍ ഇതൊരു സിജിഐ ആനിമേഷന്‍ ആണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്”- വീഡിയോയെ പറ്റിയുള്ള ഒരു കമന്റ് ഇങ്ങനെയാണ്.

പറക്കുംതളികകളുടേതെന്ന പേരില്‍ ഇന്റര്‍നെറ്റില്‍ നിരവധി വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. അതുപോലെയുള്ള ഒരു വ്യാജ വീഡിയോയാണ് ഇതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഡ്രാഗണ്‍ തന്നെയാണ് ഇതെന്ന് വിശ്വസിക്കുന്നവരുടെ എണ്ണവും കുറവല്ല.

വീഡിയോ കാണാം:

DONT MISS