നെയ്മര്‍ ബാഴ്സലോണയില്‍ തുടരും; പുതിയ കരാര്‍ 2021 വരെ

neymar

ഫയല്‍

ബാഴ്‌സലോണ: സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയും ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറും തമ്മിലുള്ള കരാര്‍ പുതുക്കി. അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍ നീട്ടിയിരിക്കുന്നത്. പുതിയ കരാര്‍ പ്രകാരം 2021 ജൂണ്‍ 30 വരെ നെയ്മര്‍ ബാഴ്‌സലോണയ്ക്കായി ബൂട്ട് കെട്ടും.

ആദ്യ വര്‍ഷം 178 മില്ല്യണ്‍ യൂറോയും രണ്ടാം വര്‍ഷം 197 മില്ല്യണുമായിരിക്കും നെയ്മറിന് ലഭിക്കുക. പിന്നീടുള്ള 3 വര്‍ഷം 222 മില്ല്യണ്‍ യൂറോയായിരിക്കും ബാഴ്‌സലോണ നെയ്മറിന് നല്‍കുക.

2013 ലാണ് നെയ്മര്‍ ബാഴ്‌സലോണയിലെത്തുന്നത്. ഇതുവരെ 150 മത്സരങ്ങളില്‍ ബാഴ്‌സലോണ ജേഴ്‌സി അണിഞ്ഞ നെയ്മര്‍ 91 തവണ എതിര്‍ ഗോള്‍വല കുലുക്കി. രണ്ട് തവണ ലാലീഗാ കിരീടവും, ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടിയ ബാഴ്‌സ ടീമില്‍ അംഗമായിരുന്നു നെയ്മര്‍. നെയ്മറിന്റെ കരാര്‍ നീട്ടിയതില്‍ വളരെ സന്തോഷമുണ്ടെന്നും നെയ്മറിന്റെ കരിയറിന്റെ വളര്‍ച്ചയ്ക്ക് ബാഴ്‌സയില്‍ തുടരുന്നതാണ് നല്ലതെന്നും ബാഴ്‌സലോണ പരിശീലകന്‍ ലൂയി എന്റിക്വെ പറഞ്ഞു.

DONT MISS
Top